Flash News

മൂന്നാറില്‍ സിപിഎം നേതാക്കളും കൈയേറിയിട്ടുണ്ട് : റവന്യൂ മന്ത്രി



തിരുവനന്തപുരം: മൂന്നാറിലെ ഇക്കാനഗറില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ 10 ഏക്കറോളം സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. കെഎസ്ഇബി, ആഭ്യന്തരം, റവന്യൂ, പിഡബ്ല്യൂഡി എന്നീ വകുപ്പുകളുടെ ഭൂമിയിലാണ് അനധികൃത കൈയേറ്റം നടന്നിട്ടുള്ളത്. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തിവച്ചിട്ടില്ല. മൂന്നാര്‍ മേഖലയില്‍ ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലായി 130.17 ഹെക്ടര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it