Alappuzha local

മുഹ്‌സിന്‍ വധം - പ്രതികളെ രക്ഷിക്കാനുള്ള സിപിഎം ഇടപെടല്‍ തിരിച്ചറിയണം: പോപുലര്‍ ഫ്രണ്ട്



ആലപ്പുഴ: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മുഹ്‌സിന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ആര്‍എസ്എസ് നേതാക്കളെ രക്ഷപ്പെടുത്താനുള്ള സിപിഎം ഇടപെടല്‍ തിരിച്ചറിയണമെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് നൈന പറഞ്ഞു. ഉന്നത സിപിഎം നേതാവിന്റെ ബന്ധുവാണ് കേസിലെ പ്രധാന പ്രതിയെന്ന് ദൃക്‌സാക്ഷികള്‍ ഉള്‍പ്പടെയുള്ളവര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അവരുടെ മൊഴി രേഖപ്പെടുത്താനോ കുറ്റവാളികളെ പിടികൂടാനോ പോലിസ് തയ്യാറാവാത്തത് പാ ര്‍ട്ടി ഇടപെടല്‍മൂലമാണെന്ന് സംശയം തോന്നിയിരിക്കുന്നെ ന്നും അദ്ദേഹം പറഞ്ഞു. വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോ ള്‍ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സിപിഎം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോ ള്‍ മൗനം പാലിച്ചത് കൊല്ലപ്പെട്ടത് മുസ്‌ലിമായത് കൊണ്ടാണ്. സിപിഎം സൂക്ഷിക്കുന്ന വ ര്‍ഗീയതയുടെ തെളിവാണിത്. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തനം കൊല്ലപ്പെട്ടിട്ടും കാര്യമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ പോലും തയ്യാറാവാതിരിക്കുകയും പ്രതികളെ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്തതുവഴി സിപിഎമ്മിന്റെ മുസ്്‌ലിം സംരക്ഷണവാദമാണ് പൊളിയുന്നത്.  ആര്‍എസ്എസ് നേതൃത്വപരമായി അവിശുദ്ധ ബന്ധം പുലര്‍ത്തുകയും കൊലക്കേസ് പ്രതിയെ രക്ഷപ്പെടുത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അണികള്‍ തിരിച്ചറിയണമെന്ന് കൊല്ലപ്പെട്ട മുഹ്‌സിന്റെ വീട് സന്ദര്‍ശിച്ചശേഷം  നവാസ് നൈന പറഞ്ഞു. സംസ്ഥാന സമിതിയംഗം സി എ റഊഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എ സുധീര്‍ പുന്നപ്ര, എ നസീര്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it