മുഹമ്മദ് കോയ വധം: അഞ്ചുപേര്‍ അറസ്റ്റില്‍
BY kasim kzm14 Oct 2018 2:04 AM GMT
kasim kzm14 Oct 2018 2:04 AM GMT
കോട്ടക്കല്‍: പറപ്പൂര് പൊട്ടിപ്പാറയില്‍ പൂവന് മഠത്തില്‍ മുഹമ്മദ് കോയയെ (54) മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തി ല്‍ ഡിവൈഎഫ്ഐ നേതാവടക്കം അഞ്ചുപേരെ വേങ്ങര പോലിസ് അറസ്റ്റ് ചെയ്തു. മുച്ചിക്കുന്നന് ജബ്ബാര്‍, മൊയ്തീ ന് ഷാ, നൗഫല്‍, ഹകീം, അസ്കര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പൊട്ടിപ്പാറയില്‍ മുഹമ്മദ് കോയ ജോലി ചെയ്യുന്ന വളം നിര്‍മാണശാലയ്ക്കു മുന്നില്‍ വാഹനം നിര്‍ത്തിയിട്ടതുമായി ബന്ധപ്പെട്ടുണ്ടായ വാക്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കാലിത്തീറ്റയുമായി എത്തിയ ലോറി ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്നും മാറ്റിയിടണമെന്നും ജബ്ബാറും സുഹൃത്തുക്കളും ആവശ്യപ്പെട്ടു. ഇതിനിടെ, കാലിത്തീറ്റ ഇറക്കിക്കൊണ്ടിരുന്ന കോയ ഇതിലിടപെടുകയും ജബ്ബാറും കൂട്ടരുമായി വാക്തര്ക്കമുണ്ടാവുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ 10ഓടെ കോയയെ ജബ്ബാറിന്റെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദിക്കുകയായിരുന്നു. കോയയെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ കടയില്‍ നിന്നു പോലിസിന് ലഭിച്ചിരുന്നു. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഖബറടക്കി.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMT