മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വക്താവിനെതിരേ രാജ്യദ്രോഹ കേസ്

ലഖ്‌നോ: അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് (എഐഎംപിഎല്‍ബി) വക്താവ് മൗലാന നുഅ്മാനിക്കെതിരേ ഉത്തര്‍പ്രദേശ് പോലിസ് രാജ്യദ്രോഹത്തിന് കേസെടുത്തു. ഹൈദരാബാദില്‍ പ്രസംഗത്തിനിടെ നുഅ്മിനി മതവികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ഉത്തര്‍പ്രദേശ് ശിയാ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ വാസിം റിസ്്‌വിയുടെ പരാതിപ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ മാസം 9ന് ഹൈദരാബാദില്‍ ചേര്‍ന്ന എഐഎംപിഎല്‍ബി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രസംഗിക്കവെ നുഅ്മാനി മനപ്പൂര്‍വം മതവികാരം വ്രണപ്പെടുത്തി എന്നാണ് റിസ്‌വിയുടെ  പരാതി.  റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന സാഹചര്യം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും സൃഷ്ടിക്കാന്‍ ശ്രമം നടക്കുകയാണെന്നാണ് നുഅ്മാനി പ്രസംഗിച്ചത്. ഇതിനായി ഏറ്റവും ചെറിയ ഗ്രാമങ്ങളില്‍പ്പോലും ആയുധങ്ങളും പരിശീലനങ്ങളും ന ല്‍കുന്നുണ്ടെന്നതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍,  ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് നുഅ്മിനി പറഞ്ഞു.
Next Story

RELATED STORIES

Share it