മുസ്ലിം വിദ്യാര്‍ഥികളുമായി സൗഹൃദം: മുന്നറിയിപ്പുമായി ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍
BY sruthi srt10 Jan 2018 4:05 AM GMT
X
sruthi srt10 Jan 2018 4:05 AM GMT
ചിക്കമാംഗ്ലൂര്‍: കര്‍ണാടകയിലെ ചിക്കമംഗ്ലൂരില്‍ മുഡിഗേറില് സ്കൂളുകളിലും കോളജുകളിലും മുസ്ലിം വിദ്യാര്‍ഥികളുമായി സൗഹൃദം ഉണ്ടാക്കുന്ന ഹിന്ദു പെണ്‍കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ പ്രചാരണം. ലൗ ജിഹാദ് പോലുള്ള കാര്യങ്ങളില്‍ ഹിന്ദു പെണ്‍കുട്ടികള്‍ വീഴാതിരിക്കാനാണ് ഈ സന്ദേശം പ്രചരിപ്പിക്കുന്നതെന്ന് ജില്ലാ ബജ്രംഗ് ദള്‍ കണ്‍വീനര്‍ പ്രതികരിച്ചു.
ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലുമാണ് ഹിന്ദു പെണ്‍കുട്ടികള്‍ ഇതര മതസ്ഥരായ യുവാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് കാണരുതെന്ന മുന്നറിയിപ്പ് പ്രചരിക്കുന്നത്. ഇത്തരത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ കണ്ടാല്‍ തങ്ങള്‍ വെറുതെ ഇരിക്കില്ല. ഒരാളെ കൊല്ലാന്‍ ശ്രമിക്കുന്നതോ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതോ കണ്ടാല്‍ പോലിസ് വരാനായി തങ്ങള്‍ കാത്തിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. അതുപോലെ തന്നെയാണ് ഈ വിഷയത്തിലും തങ്ങള്‍ പ്രതികരിക്കുകയെന്നും കണ്‍വീനര്‍ പറയുന്നു.

Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT