Flash News

മുസ്‌ലിം കുടുംബത്തിനെതിരേ ഭീഷണിയുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്: 'ഭൂ ജിഹാദെന്ന്' ആരോപണം

മുസ്‌ലിം കുടുംബത്തിനെതിരേ ഭീഷണിയുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്: ഭൂ ജിഹാദെന്ന് ആരോപണം
X
മിററ്റ്: ഹിന്ദു ഭൂരിപക്ഷമേഖലയില്‍ മുസ്‌ലിങ്ങള്‍ വീട് വയ്ക്കുന്നതിനെതിരേ  'ഭൂ ജിഹാദ്' ആരോപണവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്ത്. കുറച്ചുകാലങ്ങളായി ഹിന്ദുക്കള്‍ വില്‍ക്കുന്ന സ്ഥലങ്ങള്‍ എല്ലാം തന്നെ വാങ്ങുന്നത് മുസ്‌ലിങ്ങളാണെന്നും തങ്ങളുടെ സംസ്‌കാരത്തെയും ജീവിതശൈലിയേയയും മനപ്പൂര്‍വം ഇല്ലാതാക്കാനാണ് മുസ്‌ലിംകള്‍ ശ്രമിക്കുന്നതെന്നും ആരോപിച്ച്്് മീററ്റിലെ മാലിവാഡയില്‍ ഒരു മുസ്‌ലിം കുടുംബത്തിനെതിരേ യുവമോര്‍ച്ച അടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിരിക്കുകയാണ്.



കുടുബത്തോടൊപ്പം താമസിക്കുന്നതിനുവേണ്ടി സോഫ്റ്റ് വെയര്‍ എന്‍ജീനിയറായ ഉസ്മാന്‍ മീററ്റില്‍ പുതിയ വീട് വാങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പുതിയ വീട്ടിലേക്ക് താമസമായതിനുശേഷം ഈ കുടുംബത്തിനും നേരേ പരിസരവാസികളില്‍ ചിലര്‍ ഭീഷണിയുമായി രംഗത്തെത്തി. വീടു വിറ്റ സഞ്ജയ് രാസ്‌തോഗി തങ്ങള്‍ക്ക് പണം നല്‍കാനുണ്ടെന്നും, ഉടന്‍ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങണമെന്നും ആദ്യം ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാവാതിരുന്ന ഉസ്മാന്റെ കുടുംബത്തിനുനേരേ മുദ്രാവാക്യങ്ങളുമായി  ഹിന്ദുസംഘടനകള്‍ രംഗത്തെത്തി. മുസ്‌ലിം കുടുംബത്തിന് വീട് നല്‍കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍പറയുന്നത്. ഹിന്ദുക്കള്‍ സമാധാനപരമായി കഴിയുന്ന മേഖലയാണിതെന്നും ഒരു മുസ്‌ലിം കുടുംബത്തെ ഇവിടെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് ഹിന്ദുസംഘടനകള്‍ പറയുന്നത്.

ഹിന്ദുക്കള്‍ ഇവിടെ നിരന്തരം സ്വത്തുക്കള്‍ വില്‍ക്കുകയാണ്. മുസ്‌ലിംകളാണ് വാങ്ങുന്നത്്. അവരുടെ സംസ്‌കാരവും ചിന്തകളും ജീവിതരീതികളും ഞങ്ങളുടേതില്‍ നിന്നും വ്യത്യസ്തമാണ്. ഒരു വീടു എന്ന നിലയില്‍ തുടങ്ങി പതുക്കെ പ്രദേശം മുഴുവന്‍ മുസ്‌ലീം ഭൂരിപക്ഷ പ്രദേശമായി മാറും. ഇത് തങ്ങള്‍ക്ക് അനുവദിക്കാനാകില്ല യുവമോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറി ദീപക് ശര്‍മ പറയുന്നു. 1980 കളില്‍ കലാപം ഉണ്ടായ ഹാഷിം പുരയ്ക്ക് ഒന്നര കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം.ഞങ്ങള്‍ക്ക് സ്വന്തമായി ഒരു വീട് വേണം. പിതാവിന്റെ സൗകര്യമനുസരിച്ചാണ് അദ്ദേഹം ജോലി ചെയ്യുന്ന സ്‌കൂളിന് സമീപം വീടു വാങ്ങിയത്. എന്നാല്‍ ഞങ്ങള്‍ ഭൂ ജിഹാദാണ് ചെയ്യുന്നത്് എന്നു വരെ ആരോപിച്ച്
ചില ആളുകള്‍ അതൊരു വലിയ പ്രശ്‌നമാക്കിയിരിക്കുകയാണെന്ന് ഉസ്മാന്‍ പറയുന്നു
Next Story

RELATED STORIES

Share it