Flash News

മുസ്‌ലിംകള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി മലപ്പുറത്തെ ക്ഷേത്രം

മുസ്‌ലിംകള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി മലപ്പുറത്തെ ക്ഷേത്രം
X



മലപ്പുറം: മുസ്‌ലിംകല്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി മലപ്പുറത്തെ വെട്ടിച്ചിറയിലുള്ള ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രം. ക്ഷേത്രത്തിന്റെ പുനപ്രതിഷ്ഠയുടെ ഭാഗമായാണ് 400ഓളം മുസ്‌ലിംകള്‍ക്ക് ഇഫ്താര്‍ ഒരുക്കിയത്. മറ്റ് മതസ്ഥരും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. മെയ് 29 മുതല്‍ ജൂണ്‍ നാല് വരെയാണ് ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുന്നത്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തകര്‍ക്കായി 300ഓളം മുസ്‌ലിം കുടുംബങ്ങള്‍ സാമ്പത്തിക സഹായവും നല്‍കിയിരുന്നു. വെട്ടിച്ചിറയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മതസൗഹാര്‍ദ്ദത്തിന്റെ ഒരു അന്തരീക്ഷത്തിലാണ് തങ്ങളിവിടെ വളര്‍ന്നതെന്നും ഇവിടെ മതത്തിനല്ല മാനവിതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ക്ഷേത്ര കമ്മറ്റി സെക്രട്ടറി പി.ടി മോഹനന്‍ പറയുന്നു. ഇഫ്താര്‍ വിരുന്നിനായി ഞങ്ങള്‍ ക്ഷണിച്ച എല്ലാ മുസ്‌ലിം കുടുംബങ്ങളും ഇവിടെ എത്തിച്ചേര്‍ന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും പി.ടി മോഹനന്‍ പറഞ്ഞു.

[related]
Next Story

RELATED STORIES

Share it