malappuram local

മുസ്്‌ലിംലീഗ് പ്രവര്‍ത്തകനെതിരേ കള്ളക്കേസ് നല്‍കിയതില്‍ പ്രതിഷേധം

മലപ്പുറം: രാമപുരത്ത് മുസ്്‌ലിംലീഗ് പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കാനുള്ള സിപിഎം നീക്കത്തിനെതിരെ  പ്രതിഷേധം. പഴുക്കാട്ടിരി പഞ്ചായത്ത് രണ്ടാം വാര്‍ഡ് മുസ്്‌ലിംലീഗ് സെക്രട്ടറി മുനീര്‍ നെല്ലിശ്ശേരി എന്ന കുട്ടിപ്പക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തക നല്‍കിയ കള്ളക്കേസിനെതിരെ ഇന്നലെ വലിയകുളം പരിസരത്ത് ബഹുജന കണ്‍വന്‍ഷന്‍ ചേര്‍ന്നു. രണ്ടാം വാര്‍ഡിലെ പ്രാദേശികമായ ജനകീയ വിഷയങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്ന മുനീറിനെ അപകീര്‍ത്തിപ്പെടുത്താന്‍ സിപിഎം നടത്തിയ ഗൂഢാലോചനയാണ് ഈ കള്ളക്കേസ്. ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്ന മുനീറിന് പരാതിക്കാരിയുടെ വീട്ടില്‍ നടത്തിയ ജോലിക്ക് ഒരു വര്‍ഷമായി ലഭിക്കാനുള്ള കൂലി 20,000 രൂപ ആവശ്യപ്പെടാന്‍ മുനീര്‍ പരാതിക്കാരിയുടെ വീട്ടില്‍ പോയത്. സൗഹാര്‍ദ്ദപരമായി സംസാരിച്ചിരുന്നു. ഇതിന് ശേഷം സിപിഎം ഇടപെട്ട് സ്ത്രീയില്‍ നിന്നും വ്യാജ പരാതി എഴുതി വാങ്ങുകയും ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.  പരാതിയില്‍ മങ്കട പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസ് എടുക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ ഡിവൈഎഫ്‌വൈ പ്രവര്‍ത്തകര്‍ മുനീറിനെതിരെ വധഭീഷണി മുഴക്കി ടൗണില്‍ പ്രകടനം നടത്തുകയും ചെയ്തു.
Next Story

RELATED STORIES

Share it