kasaragod local

മുള്ളേരിയ സ്‌കൂളില്‍ എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണം; സഹായവുമായി യക്ഷഗാനസംഘം



മുള്ളേരിയ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുള്ളേരിയിയിലെ എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കുകാനുള്ള പദ്ധതിയായ ‘സുഭിക്ഷ’ യ്ക്ക് സഹായവുമായി യക്ഷഗാന കലാസംഘം എത്തി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്ന് വരുന്ന പലകുട്ടികളും ഉച്ചഭക്ഷണം കഴിക്കാതിരിക്കുന്നു എന്നറിഞ്ഞതോടെയാണ് പിടിഎയുടെ നേതൃത്വത്തില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ വര്‍ഷം മുതല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കാന്‍ തുടങ്ങി. സന്നദ്ധ സംഘടനകളുടേയും പൂര്‍വവിദ്യാര്‍ഥികളുടേയും സഹായത്തോടെയാണ് ഭക്ഷണം നല്‍കുന്നത്. ദേലമ്പാടി, പാണ്ടി, മിഞ്ചിപദവ്, കിന്നിംഗാര്‍ എന്നീ മേഖലയില്‍ നിന്നാണ് പല കുട്ടികളും സ്‌കൂളില്‍ എത്തുന്നത്. അതിരാവിലെ വീട്ടില്‍ നിന്ന് വരുന്നതിനാല്‍ ഭക്ഷണം കൊണ്ടുവരാനും ബുദ്ധിമുട്ടാണ്. എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഉച്ചക്കഞ്ഞി നല്‍കുന്നുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വരെ വ്യാപിക്കുമ്പോള്‍ ആയിരത്തോളം കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണം നല്‍കേണ്ടത്. ദിവസവും 12,000 രൂപ ഭക്ഷണത്തിനായി ഉപയോഗിക്കും. നാട്ടുകാരോടപ്പം പൂര്‍വവിദ്യാര്‍ഥികളും ഉച്ചഭക്ഷണ ചെലവ് വഹിക്കാന്‍ തയ്യാറായാതോടെയാണ് പദ്ധതി വൊക്കേഷണല്‍ഹയര്‍സെക്കന്‍ഡറി വരെ വ്യാപിപ്പിച്ചത്. ഈ വര്‍ഷം മുതല്‍ ക്ലാസുകളില്‍ തിളപ്പിച്ചാറ്റിയ കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്. മുള്ളേരിയ യക്ഷഗാന കലാസംഘമായ ‘യക്ഷമിത്രരു’ പ്രസിഡന്റ് എ ഗിരീഷ്, സെക്രട്ടറി പി നാരായണന്‍, ഗിരീഷ് ജയനഗര്‍, ബി സുധാകരന്‍ എന്നിവര്‍ ചേര്‍ന്ന് തുക പ്രഥാമാധ്യപകന്‍ എ വിഷ്ണു ഭട്ടിനെ ഏല്‍പിച്ചു.
Next Story

RELATED STORIES

Share it