മുളവാദ്യങ്ങളില്‍ ലോകകപ്പിന് സംഗീതമൊരുക്കി യുവാക്കള്‍

ഫഖ്‌റുദ്ദീന്‍  പന്താവൂര്‍
പൊന്നാനി: ലോകകപ്പ് ആവേശം മുളകൊണ്ടുള്ള സംഗീതവഴിയിലൂടെയാക്കി ഒരുകൂട്ടം യുവാക്കള്‍. നാടന്‍ സംഗീതത്തെ സ്‌നേഹിക്കുന്ന ഒരുകൂട്ടം കലാകാരന്‍മാരാണ് ഇതിനു പിന്നി ല്‍. ടിഎഫ്‌സി ക്ലബ്ബ് തൃത്താലയിലെ കളിക്കാരാണ് ഫുട്ബോ ള്‍ രംഗത്തില്‍ അഭിനയിച്ചത്. നാട്ടിന്‍പുറത്തെ വിശാലമായ മൈതാനത്ത് നടക്കുന്ന ഫുട്ബോള്‍ കളിക്കിടയില്‍ അവയ്ക്കു താളം പകരുന്ന വയലിന്‍ ഫോക് ബാന്‍ഡിന്റെ ആഘോഷങ്ങള്‍ക്കിടയിലേക്ക് ഒരു തെരുവുബാലന്‍ ഓടിവരുന്നതില്‍ നിന്നാണ് തീം സോങ്ആരംഭിക്കുന്നത്.
വിവിധ രാജ്യങ്ങളുടെ കൊടികള്‍ക്കിടയിലേക്ക് തന്റെ നാടിന്റെ കൊടിയുമായി ഓടിയെത്തുന്ന തെരുവുബാലന്‍ എല്ലാ കൊടികള്‍ക്കും മീതേ തന്റെ നാടിന്റെ സ്വപ്‌നങ്ങളുടെ കൊടിനാട്ടുന്നു. മറ്റു രാജ്യങ്ങളുടെ ആഘോഷങ്ങള്‍ക്ക് അന്നേരം റെഡ് കാര്‍ഡ് നല്‍കുന്നത് സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച ഉണ്ണിനായരാണ്. സുനില്‍ ഛേത്രി ഗോള്‍ നേടുന്ന ആരവത്തിലൂടെ അവസാനിക്കുന്ന സംഗീതം വലിയൊരു സ്വപ്‌നക്കാഴ്ചയാണ് സമ്മാനിക്കുന്നത്.
ആറങ്ങോട്ടുകര വയലി നാട്ടറിവുകൂട്ടമാണ് മുളവാദ്യങ്ങളില്‍ കാല്‍പ്പന്തുകളിക്കു സംഗീതമൊരുക്കിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോ സംവിധാനം ചെയ്തത് അലിഫ് ഷാ, വിജേഷ് എന്നിവരാണ്. കാമറ നിഗീഷ് കുറ്റിപ്പുറം, സജി കുമ്പിടി, അബിത് കുമ്പിടി, മുബഷീര്‍. എഡിറ്റിങ് വിപിന്‍. തൃത്താല ഹൈസ്‌കൂള്‍ പെരിങ്ങോട് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത്.
Next Story

RELATED STORIES

Share it