Flash News

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അറ്റകുറ്റപ്പണി : കേരളത്തിന് സുപ്രിംകോടതി നോട്ടീസ്



ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന പരാതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്തി ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഹരജി നല്‍കിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ കരാര്‍ പ്രകാരം കേരളത്തിന്റെ അനുവാദത്തോടെ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാട് സര്‍ക്കാരിന് അവകാശമുണ്ടെങ്കിലും ഇതു ചെയ്യാന്‍ കേരള സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നാണ് പരാതിപ്പെട്ടത്. വിഷയത്തില്‍ വിശദീകരണം തേടി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് കേരളത്തിന് നോട്ടീസയച്ചു. അറ്റകുറ്റപ്പണിക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ വരെ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്‌നാടിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടി വരെ ഉയര്‍ത്താമെന്നും 2014 മെയ് ഏഴിന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.ഈ ഉത്തരവ് നടപ്പാക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്ന ് ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.  വീണ്ടും അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പുവേളയില്‍ വാഗ്ദാനം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it