thrissur local

മുന്‍ മന്ത്രി പി കെ ജയലക്ഷ്മിക്ക്്് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയ്ക്ക് ദര്‍ശനത്തിന് സൗകര്യം നല്‍കിയില്ലെന്ന്്് പരാതി. ഇതുസംബന്ധിച്ച് ജയലക്ഷ്മിക്കൊപ്പം ഉണ്ടായിരുന്ന ഗുരുവായൂര്‍ നഗരസഭാ കൗണ്‍സിലര്‍ ലതാപ്രേമന്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി നല്‍കി.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തന്റെ കുഞ്ഞിന്റെ ചോറൂണിന് വന്നതായിരുന്നു മുന്‍ മന്ത്രി. ബന്ധുക്കളായി കൂടുതല്‍ പേരുണ്ടായിരുന്നു. ജയലക്ഷ്മിയടക്കം നാ ലോ അഞ്ചോപേരേ നാലമ്പലത്തിലേക്ക് കടത്തിവിടണമെന്ന്്് പറയാന്‍വേണ്ടി ക്ഷേത്രം മാനേജരുടെ അടുത്തേയ്ക്ക്്് ചെന്നു.
സ്ത്രീകളായ തങ്ങളോട് കയര്‍ത്തു സംസാരിച്ച്് ഇറക്കിവിടുകയാണ് ചെയ്തതെന്ന്് നഗരസഭാ കൗണ്‍സിലര്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മാത്രമല്ല തങ്ങള്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ കേള്‍ക്കാന്‍പോലും മാനേജര്‍ തയ്യാറായില്ലെന്നും പരാതിയിലുണ്ട്. ദര്‍ശനം ലഭിക്കില്ലെന്നായപ്പോള്‍ അവര്‍ ക്ഷേത്രത്തില്‍ നിന്ന് പുറത്തുകടന്നു. ഉല്‍സവ പ്രസാദ ഊട്ടിലും പങ്കെടുക്കണമെന്നു നിശ്ചയിച്ചാണ് വന്നതെങ്കിലും ജയലക്ഷ്മിയും ബന്ധുക്കളും പുറത്ത്് ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു.
പക്ഷേ മുന്‍ മന്ത്രിയ്ക്ക് തൊഴാന്‍ കഴിഞ്ഞില്ലെന്ന വിവരമറിഞ്ഞ്് ഒരു പോലിസ് ഉദ്യോഗസ്ഥന്‍ അവരെ മടക്കികൊണ്ടുവരാന്‍ ശ്രമം നടത്തുകയുണ്ടായി.’
മകള്‍ക്ക്് ചോറു കൊടുക്കാന്‍ വേണ്ടിയാണ് വന്നത്. അതുനടന്നു. അപമാനിച്ച്് ഇറക്കിവിട്ടവരുടെ അടുത്തേയ്ക്ക്് ഇനിയില്ല’-ജയലക്ഷ്മി പോലിസുകാരനോട് പറഞ്ഞു. എന്നാല്‍ മുന്‍മന്ത്രിയാണ് തൊഴാന്‍ വന്നിട്ടുള്ളതെന്ന കാര്യം തനിക്ക് അറിയില്ലെന്നും രാവിലെ ശീവേലി സമയമായതുകൊണ്ട് അല്‍പനേരം മാറിനില്‍ക്കണമെന്നുമാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂവെന്നും ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനേജര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it