Flash News

മുന്‍കൂര്‍ ജാമ്യം നേടിയ പ്രതിയെ അറസ്റ്റ് ചെയ്തു; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

മുന്‍കൂര്‍ ജാമ്യം നേടിയ പ്രതിയെ അറസ്റ്റ് ചെയ്തു; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
X
കൊല്ലം: കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടിയ പ്രതിയെ അര്‍ധരാത്രി വീട്ടില്‍ കയറിയ പിടികൂടിയ സംഭവത്തില്‍ എസ്‌ഐക്ക് സ്‌പെന്‍ഷന്‍. കരുനാഗപ്പള്ളി എസ്‌ഐ മുനാഫിനെയാണ്
എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം സസ്‌പെന്‍ഡ് ചെയ്തത്. തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എഡിജിപി നിര്‍ദേശം നല്‍കി.

കരുനാഗപ്പള്ളിക്ക് സമീപം അയണിവേലിക്കുളങ്ങരയ്ക്കടുത്തെ മല്‍സ്യത്തൊഴിലാളി ശകുന്തനെ ശനിയാഴ്ച അര്‍ധരാത്രിയാണ് പൊലീസുകാര്‍ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന കോടതി ഉത്തരവ് കാണിച്ചിട്ടും പൊലിസുകാര്‍ കൂട്ടാക്കിയില്ലെന്ന് ശകുന്തന്‍ പറഞ്ഞു. വീട്ടില്‍ ഉറങ്ങിക്കിടന്ന സ്ത്രീകളെയും കുട്ടികളെയും വകവയ്ക്കാതെയാണ് പൊലീസ് വീട്ടിലെത്തി അതിക്രമം കാട്ടിയതെന്നും ഇയാളുടെ പരാതിയില്‍ പറയുന്നു.
പുലര്‍ച്ചെ മൂന്നരയോടെ സ്‌റ്റേഷനിലെത്തിയ ചവറ എ.എസ്.പി യുടെ നിര്‍ദ്ദേശപ്രകാരമാണ് ശകുന്തനെ വിട്ടത്.
Next Story

RELATED STORIES

Share it