malappuram local

മുന്നാക്ക ജാതി സംവരണത്തിനെതിരേ പ്രതിഷേധവുമായി

എസ്ഡിപിഐ

മലപ്പുറം: മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് ദേവസ്വം ബോര്‍ഡില്‍ പത്ത് ശതമാനം സംവരണമനുവദിക്കാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കം സംവരണത്തിന് എതിരും ഭരണഘടനാ ലംഘനവുമാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ, ഭരണ ഉദ്യോഗ തലങ്ങള്‍ 90% മുന്നാക്കക്കരുടെ നിയന്ത്രണത്തിലാണ്. ഭൂമി, വ്യവസായം, സാമ്പത്തികം ഉള്‍പ്പെടെ കൈയടക്കിയ മുന്നാക്കക്കാരില്‍ പിന്നാക്കക്കാരുണ്ടായതിന്റെ ഉത്തരവാദിത്വം മുന്നാക്കക്കാര്‍ക്ക് തന്നയാണ്. അധികാരത്തിന്റെ 90% പങ്കിടുന്ന മുന്നാക്കക്കാര്‍ക്ക് 10% കൂടി അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം സവര്‍ണ പ്രീണനത്തിന്റെ ഭാഗമാണെന്നും സാമൂഹിക സംവരണത്തിന് എതിരായ നീക്കമാണെന്നും സെക്രട്ടേറിയറ്റ് ആരോപിച്ചു. 2010ലെ കണക്കു പ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ നാല് കോളജില്‍ 182 അധ്യാപകരില്‍ 134 പേര്‍ ഒരു സമുദായത്തില്‍ പെട്ടവരാണ്. എയിഡഡ് മേഖലയിലെ ആകെയുള്ള രണ്ട് ലക്ഷം അധ്യാപകരില്‍ 586 പേര്‍ മാത്രമാണ് എസ്‌സി എസ്ടിക്കാരുള്ളത്. സംവരണപ്രകാരം 20,000 എസ്‌സി എസ്ടി ക്കാര്‍ക്ക് ജോലി നല്‍കേണ്ടതാണ് അട്ടിമറിക്കപ്പെട്ടത്. സാമ്പത്തിക സംവരണത്തിലൂടെ സംവരണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ദലിത്-മുസ്്‌ലിം പിന്നാക്ക കൂട്ടായ്മയിലൂടെ പ്രക്ഷോഭം ശക്തമായിരിക്കുന്ന ഘട്ടത്തില്‍ 19ന് എസ്ഡിപിഐ മലപ്പുറം കലക്ടറേറ്റിലേക്ക്് ധര്‍ണ നടത്തും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി എ ഹമീദ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, എ കെ അബ്ദുല്‍ മജീദ്, അഡ്വ. സാദിഖ് നടുത്തൊടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട്, അരീക്കന്‍ ബീരാന്‍കുട്ടി സംസാരിക്കും.
Next Story

RELATED STORIES

Share it