മുന്നണിമാറ്റം: ജെഡിയു തീരുമാനം 12ന്

തിരുവനന്തപുരം: എല്‍ഡിഎഫിലേക്കുള്ള മുന്നണിമാറ്റം സംബന്ധിച്ച് ജെഡിയു ഈമാസം 12ന് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് സൂചന. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ച ശേഷമുള്ള രാഷ്ട്രീയ നീക്കങ്ങള്‍ തീരുമാനിക്കാന്‍ 11, 12 തിയ്യതികളില്‍ തിരുവനന്തപുരത്ത് ചേരുന്ന നിര്‍ണായക യോഗങ്ങള്‍ക്കു ശേഷമാവും തീരുമാനം.
11ന് രാവിലെ 10ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും സെക്രട്ടേറിയറ്റ് യോഗത്തില്‍ സംബന്ധിക്കും. വൈകീട്ട് മൂന്നിന് നിര്‍വാഹകസമിതി യോഗം ചേരും. 12ന്് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാവും നിര്‍ണായക തീരുമാനമുണ്ടാവുക. നയപരമായ കാര്യങ്ങള്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിലവില്‍ എല്‍ഡിഎഫിനൊപ്പമുള്ള ജെഡിഎസില്‍ ലയിക്കാതെ ഒറ്റയ്ക്ക് നില്‍ക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ സിപിഎമ്മുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നുവരുകയാണ്. വീരേന്ദ്രകുമാര്‍ രാജിവച്ച ഒഴിവില്‍ രാജ്യസഭാ സീറ്റ് നല്‍കണമെന്ന് ചര്‍ച്ചയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ സിപിഎം അനുകൂല നിലപാടെടുക്കുമെന്നാണ് സൂചന. ഇതുകൂടാതെ, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നിയമസഭ തിരഞ്ഞെടുപ്പില്‍ എട്ടുസീറ്റും വേണമെന്നാണ് ആവശ്യം. എല്‍ഡിഎഫിലേക്കു തിരിച്ചുപോവുമെന്ന് വീരേന്ദ്രകുമാര്‍ നേരത്തേ സൂചന നല്‍കിയിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസം ഉയര്‍ന്നിരുന്നു. ജെഡിഎസില്‍ ലയിക്കാതെയുള്ള മുന്നണി പ്രവേശനത്തില്‍ മറ്റു ഘടകക്ഷികളുടെ നിലാപാട് വ്യക്തമല്ല. മുന്നണി പ്രവശേനത്തില്‍ ഇത് നിര്‍ണായകമാവും. രണ്ടാഴ്ച മുമ്പു കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പാര്‍ട്ടിയുടെ നിലനില്‍പ്പ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വീരേന്ദ്രകുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. ശരത്‌യാദവുമായി ബന്ധപ്പെട്ട് തീരുമാനം കൈക്കൊള്ളാനായിരുന്നു നി
Next Story

RELATED STORIES

Share it