Flash News

മുത്ത്വലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

മുത്ത്വലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു
X
ന്യൂഡല്‍ഹി:മുത്ത്വലാഖ് സമ്പ്രദായം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ബില്‍ അവതരിപ്പിച്ചത്.



ചരിത്രദിനമായാണ് മന്ത്രി ദിവസത്തെ വിശേഷിപ്പിച്ചത്. ബില്‍ സ്ത്രീകളുടെ അന്തസിനും നീതിക്കും വേണ്ടിയാണെന്നും ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ക്കോ വിശ്വാസത്തിനോ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.മുത്ത്വലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷയും ഇരകള്‍ക്ക് ജീവനാംശവും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും  ഉറപ്പ് നല്‍കുന്നതാണ് ബില്ല്.
എന്നാല്‍, ബില്ലിനെതിരെ ശക്തമായ എതിര്‍പ്പുമായി മുസ്ലിം ലീഗ് എംപിമാര്‍ രംഗത്തെത്തി. ബില്ല് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് എഐഎംഐഎം എംപി അസദുദ്ദീന്‍ ഉവൈസി ആരോപിച്ചു. ബിജു ജനതാദളും അണ്ണാ ഡിഎംകെയും ബില്ലിനെതിരെ എതിര്‍പ്പ് രേഖപ്പെടുത്തി. അതേസമയം, മുത്തലാഖ് ബില്ലില്‍ മാറ്റം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന്് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിനെതിരെ ആറ് മാസത്തിനകം നിയമം കൊണ്ടുവരണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ബില്ലിന് കേന്ദ്രം രൂപം നല്‍കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായ മന്ത്രിതല സമിതിയാണ് ബില്ല്  തയ്യാറാക്കിയത്.
Next Story

RELATED STORIES

Share it