മുത്ത്വലാഖ് ബില്ലിനെതിരേ വനിതാ മാര്‍ച്ചില്‍ ആയിരങ്ങള്‍

പൂനെ: പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള മുത്ത്വലാഖ് നിരോധന ബില്ലിനെതിരേ ഓള്‍ ഇന്ത്യ പേഴ്‌സനല്‍ ലോ ബോര്‍ഡ് പൂനെയില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്തത് ആയിരക്കണക്കിന് മുസ്‌ലിം വനിതകള്‍. ബാറ്റാ ചൗക്കില്‍ നിന്നും ആരംഭിച്ച റാലി എംജി റോഡ് വഴി അസം കാംപസില്‍ സമാപിച്ചു.
തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ എം പി അസദുദ്ദീന്‍ സംസാരിച്ചു. മുത്ത്വലാഖിനെ കുറ്റകരമാക്കുന്ന ബില്ല് മുസ്‌ലിം സ്ത്രീകളോട് ചെയ്യുന്ന അനീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, മുസ്‌ലിം വ്യക്തി നിയമത്തില്‍ മാറ്റം വരുത്തരുതെന്നും പ്രതിഷേധക്കാരായ വനിതകള്‍ ആവശ്യപ്പെട്ടു. ബില്ലിനെതിരേ കഴിഞ്ഞ ഏഴാം തിയ്യതി കൊല്‍ക്കത്തയിലും സമാനമായ പ്രതിഷേധ പ്രകടനം അരങ്ങേറിയിരുന്നു. ലോക്‌സഭ പാസാക്കിയ ബില്ല് രാജ്യസഭ പരിഗണിക്കാനിരിക്കുകയാണ്.
Next Story

RELATED STORIES

Share it