മുത്ത്വലാഖിനെതിരായ ഹരജിക്കാരി ബിജെപിയില്‍

കൊല്‍ക്കത്ത: മുത്ത്വലാഖിനെതിരേ നിയമപോരാട്ടം നടത്തിയ ഇസ്‌റത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ നേതാക്കളുടെ സാന്നിധ്യത്തില്‍ ശനിയാഴ്ചയാണ് ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇസ്‌റത് ജഹാനെ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ ലോക്കെറ്റ് ചാറ്റര്‍ജി സ്വാഗതം ചെയ്തു. ഇവര്‍ക്ക് ജോലി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന്് ചാറ്റര്‍ജി പറഞ്ഞു.
ഇസ്‌റത് ഉള്‍പ്പെടെ മുത്ത്വലാഖിന് ഇരയായ അഞ്ച് മുസ്‌ലിം സ്ത്രീകളുടെ ഏഴ് ഹരജികള്‍ പരിഗണിച്ചാണ് കോടതി മുത്ത്വലാഖ് നിരോധിച്ചത്. മുത്ത്വലാഖ് വിഷയത്തില്‍ ബിജെപി നിലപാടിനോട് തനിക്ക് യോജിപ്പായിരുന്നു. അതിനാലാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ഇസ്‌റത് ജഹാന്‍ പറഞ്ഞു.
മുത്ത്വലാഖ് നിരോധിച്ച സുപ്രിംകോടതി ഉത്തരവിന് പിന്നാലെ തന്റെ ജീവിതം കൂടുതല്‍ ദുഷ്‌കരമായി. താന്‍ സാമൂഹിക ഒറ്റപ്പെടലിന് ഇരയായി. ഇസ്‌ലാമിക നിയമങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയെന്നാരോപിച്ച് തനിക്കെതിരേ ഭീഷണി ഉയര്‍ന്നതായും ബംഗാള്‍ സ്വദേശിനിയായ അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it