മുതലാളിത്തത്തിന്റെ വികൃതമുഖമാണ് ചങ്ങാത്ത മുതലാളിത്തം

തൃശൂര്‍: വിസമ്മതിക്കാനുള്ള അവകാശമാണു ജനാധിപത്യത്തിന്റെ കാതല്‍ എന്ന പ്രഖ്യാപനത്തോടെ വിസമ്മതങ്ങളുടെ കൂടിച്ചേരല്‍’പരിപാടിക്ക് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ തുടക്കംകുറിച്ചു. കേരളീയം കൂട്ടായ്മയുടെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിന്റെ ആദ്യ സെഷനില്‍ ഇപിഡബ്യു മുന്‍ ചീഫ് എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ പരഞ്‌ജോയ് ഗുഹാ താക്കൂര്‍ത്ത മുഖ്യപ്രഭാഷണം നടത്തി. മുതലാളിത്തത്തിന്റെ ഏറ്റവും വികൃതമുഖമാണ് ചങ്ങാത്ത മുതലാളിത്തമെന്നു പരഞജോയ് ഗുഹാ താക്കൂര്‍ത്ത പറഞ്ഞു. അത് സ്വതന്ത്ര വാണിജ്യ കമ്പോളത്തിന് വേണ്ടിയുമല്ല നിലകൊള്ളുന്നത്. ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും കോര്‍പറേറ്റുകളും ക്രിമിനിലുകളും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണു ചങ്ങാത്ത മുതലാളിത്തമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ പ്രമുഖ ആക്റ്റിവിസ്റ്റും ഗൗരി ലങ്കേഷ് പത്രികയുടെ കോളമിസ്റ്റുമായ ശിവസുന്ദര്‍ അധ്യക്ഷത വഹിച്ചു.
”ദി വയറിന്റെ സ്ഥാപക എഡിറ്റര്‍മാരില്‍ ഒരാളും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എം കെ വേണു മുഖ്യപ്രഭാഷണം നടത്തി. വൈകീട്ട് നടന്ന കാവിവല്‍ക്കരണ കാലത്തെ രാഷ്ട്രീയവും മാധ്യമങ്ങളും സെഷനില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ബി ആര്‍ പി ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. വിനോദ് കെ ജോസ് പ്രഭാഷണം നടത്തി.
Next Story

RELATED STORIES

Share it