Kottayam Local

മുണ്ടക്കയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് റോഡ് വീതികൂട്ടണമെന്ന ആവശ്യം ശക്തം



മുണ്ടക്കയം: മുണ്ടക്കയത്തെ നിര്‍ദിഷ്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന റോഡ് വീതി കൂട്ടി ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പണിയുന്നതിനു മുമ്പ് ഇടക്കാലത്ത് ബസ്സുകള്‍ പുത്തന്‍ചന്ത ബസ് സ്റ്റാന്‍ഡില്‍ കൂടി കയറിപ്പോവണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ആ സമയത്ത് റോഡിന്റെ വീതി കുറവു മൂലം കെഎസ്ആര്‍ടിസിയുടെ ചില ബസ്സുകള്‍ക്ക് സ്റ്റാന്‍ഡില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പണി പൂര്‍ത്തിയായെങ്കിലും റോഡിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. മാത്രവുമല്ല ഈ റോഡിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന കെട്ടിടത്തിനു വേണ്ടത്ര പരിശോധനകള്‍ നടത്താതെ പഞ്ചായത്ത് അനുമതി കൊടുത്തെന്നും ആരോപണമുണ്ട്. പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളെങ്കിലും റോഡില്‍ നിന്നു വേണ്ടത്ര അകലം പാലിച്ച് പണിതില്ലെങ്കില്‍ അതു ഭാവിയില്‍ ബസ് സ്റ്റാന്‍ഡിന്റെ സുഗമമായ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കാനും ഇടയുണ്ട്
Next Story

RELATED STORIES

Share it