മുഖ്യമന്ത്രി തിരിച്ചെത്തി

തിരുവനന്തപുരം: അമേരിക്കയിലെ വിദഗ്ധ ചികില്‍സയ്ക്കുശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി ഔദ്യോഗിക ചുമതലകളില്‍ സജീവമായി. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് ദുബയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും തിരുവനന്തപുരത്തെത്തിയത്. ഔദ്യോഗിക വസതിയിലേക്കു പോയ അദ്ദേഹം 9.30ഓടെ സെക്രട്ടേറിയറ്റിലെത്തി.
പ്രളയക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായി മുഖ്യമന്ത്രി ഇന്നു ചര്‍ച്ച നടത്തും. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള യോഗത്തിലും പങ്കെടുക്കും. ഈ മാസം രണ്ടിനാണ് അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികില്‍സയ്ക്കായി പോയത്. നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തേയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്.
Next Story

RELATED STORIES

Share it