Flash News

മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
X
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നു ഫോണില്‍ ഭീഷണിപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കണ്ണൂര്‍ ചെറുതാഴം മണ്ടൂര്‍ ഹനുമാരമ്പലത്തിനു സമീപം താമസിച്ചിരുന്ന വിജേഷ് ബാലന്‍ (30) ആണു പിടിയിലായത്.



കഴിഞ്ഞദിവസം സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ ലാന്‍ഡ് ലൈനിലേക്കാണ് ഫോണ്‍ കോള്‍ വന്നത്. മുഖ്യമന്ത്രിയെ രണ്ടു ദിവസത്തിനകം വധിക്കുമെന്നായിരുന്നു ഭീഷണി. ഉടന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന്‍, പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ എന്നിവര്‍ക്കും സന്ദേശം കൈമാറുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്നു ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനു സമീപത്തുനിന്നു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കണ്ണൂരിലെത്തിച്ചു ടൗണ്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. യുവാവിനു നേരിയ മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു.
സമാന സംഭവത്തില്‍ ഇയാള്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷനിലും കേസുണ്ട്. 2016 സപ്തംബര്‍ 18ന് സി.പി.എം പയ്യന്നൂര്‍ ഏരിയാ കമ്മറ്റി ഓഫീസിലേക്ക് വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഏരിയാ സെക്രട്ടറി, ഓഫീസ് സെക്രട്ടറി എന്നിവരെ വധിക്കുമെന്നായിരുന്നു ഭീഷണി.
Next Story

RELATED STORIES

Share it