kozhikode local

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കരിപ്പൂരിനെ തകര്‍ക്കാന്‍ നീക്കമെന്ന്‌

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്വകാര്യ മുതലാളിമാര്‍ ശ്രമം നടത്തുന്നതായി മലബാര്‍ ഡവലപ്‌മെന്റ് ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വ്യോമയാന മന്ത്രിയെ സന്ദര്‍ശിച്ച പിണറായി എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാനെ വീണ്ടും കരിപ്പൂരില്‍ കൊണ്ടുവരാനുള്ള നീക്കം ഇതിനു തെളിവാണ്.
സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും കരിപ്പൂരില്‍ പരിശോധന നടത്തി വലിയവിമാനങ്ങള്‍ ഇറക്കുന്നതിന് അനുമതി നല്‍കിയിട്ടും കണ്ണൂര്‍ എയര്‍പോര്‍ട്ട് ലോബിയാണ് മുഖ്യമന്ത്രിയെ കൂട്ടുപിടിച്ച് രംഗത്തുള്ളത്. സിവിയന്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് മറുപടി നല്‍കാതെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫയല്‍ പൂഴ്ത്തിയതെന്നും ഇവര്‍ ആരോപിച്ചു.
കോഡ് ഇ യില്‍പെട്ട ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ അനുമതി നല്‍കിക്കൊണട്് എയര്‍പോര്‍ട്ട് അതോറിറ്റി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് തയാറാക്കിയ കത്ത് കരിപ്പൂര്‍ വിമാനത്താവളത്തിന് യാതൊരു പ്രശ്്‌നങ്ങളുമില്ലെന്നതിന് തെളിവാണ് 71 പിസിഎന്‍ ശക്തിയുള്ള കരിപ്പൂരിലെ റെണ്‍വെ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനാണ് നിര്‍മിച്ചത്.
കൂടുതല്‍ ഭൂമി വേണ്ടെന്നും നിലവിലുള്ള റണ്‍വെ വികസിപ്പിക്കേണ്ടതില്ലെന്നും കണ്ടെത്തിയിട്ടും കരിപ്പൂരിനെ തകര്‍ക്കുകയാണ്. ഹജ്ജ് തീര്‍ഥാടകര്‍ പോലും പ്രയാസപ്പെടുകയാണ്. കരിപ്പൂരിനോടുള്ള അവഗണന അവസാനിപ്പിക്കാന്‍ മുഴുവന്‍ പാര്‍ട്ടികളും മത സംഘടനകളും രംഗത്തിറങ്ങണമെന്നും ഫോറം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കെ എം ബഷീര്‍, കെ സെയ്ഫുദ്ധീന്‍, കെ രമേഷ് കുമാര്‍, ഹസ്സന്‍ തിക്കോടി, അരുണ്‍കുമാര്‍, ടിപിഎം ഹാഷിര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it