മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
BY shinila shins10 May 2017 7:36 AM GMT
X
shinila shins10 May 2017 7:36 AM GMT
തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്കി. മഹാരാജാസ് കോളേജില്‍ നിന്ന് പോലീസ് ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ സഭയെ തെറ്റിധരിപ്പിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് പ്രതിപക്ഷം അവകാശലംഗനത്തിന് നോട്ടീസ് നല്‍കിയത്. പി.ടി. തോമസും ഹൈബി ഈഡനുമണ് നോട്ടീസ് നല്‍കിയത്.
ഈ മാസം 5ന് പ്രതിപക്ഷം ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയപ്പോള് ചില നിര്‍മാണ സാമഗ്രികള്‍ മാത്രമാണ് മഹാരാജാസില്‍ നിന്നും കണ്ടെത്തിയതെന്നാണ് പിണറായി വിജയന് പറഞ്ഞത്. ആരെയോ സഹായിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്നും ഇത് നിയമസഭയ്ക്കും അംഗങ്ങള്‍ക്കും മേലുള്ള അവകാശ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി സഭയില്‍ ഇല്ലായിരുന്നതിനാല്‍ വിഷയം പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
[related]
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT