kozhikode local

മുക്കത്ത് കെഎസ്ആര്‍ടിസി ഉള്‍പ്പെടെ സര്‍വീസ് നടത്തിയ വാഹനങ്ങള്‍ തടഞ്ഞു

മുക്കം: ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ മുക്കത്ത് പൂര്‍ണം. സര്‍വ്വീസ് നടത്തിയ സ്വകാര്യ വാഹനങ്ങളും കെഎസ്ആര്‍ടിബസ്സുകളും സമരനുകൂലികള്‍ തടഞ്ഞിട്ടു. മുക്കം പിസി ജംഗ്ഷന്‍, കാരശ്ശേരി ജംഗ്ഷന്‍, അഗസ്ത്യന്‍ മുഴി എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ തടഞ്ഞത്. സ്വാകാര്യ വാഹനങ്ങളെയുംബൈക്കുകളെയും ചരക്ക് ലോറികളെ പോലും സമരക്കാര്‍ വെറുതെ വിട്ടില്ല.
പോലിസെത്തി തടഞ്ഞിട്ട വാഹനങ്ങള്‍ കടത്തിവിടുന്നതിനിടയില്‍ സമരക്കാരുമായി ഏറെ വാക്കേറ്റവും നടന്നു. രാവിലെ സ്വാകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ദീര്‍ഘദൂരബസ്സുകള്‍ എന്നിവ ഓടിയിരുന്നു. പത്ത്മണിയോടെയാണ് മുക്കം പിസി ജംഗ്ഷനടക്കം പലയിടങ്ങളിലും സമരനുകൂലികള്‍ വിവിധ സംഘങ്ങളായി വാഹനങ്ങള്‍ തടഞ്ഞിട്ടത്.
പോലിസ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചതിനാല്‍ തടസ്സം നീങ്ങി. 11 മണിയോടെ നഗരം ബന്ദിന്റെ പ്രതീതിയായി. മുക്കത്തെ കടകളെല്ലാ അടഞ്ഞ് കിടന്നു .ഏതാനു മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമേ പ്രവൂര്‍ത്തിച്ചിട്ടുള്ളൂ.ഹോട്ടലുകളും തട്ട് കടകളും അടച്ചിട്ടതിനാല്‍ നഗരത്തിലെത്തിയവര്‍ പച്ചവെള്ളവും പോലും ലഭിക്കാതെ വലഞ്ഞു.
Next Story

RELATED STORIES

Share it