kozhikode local

മുക്കം-ഓമശ്ശേരി റോഡില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്കു പരിക്ക്

മുക്കം: മുക്കം-ഓമശ്ശേരി റോഡില്‍ മുത്തേരി അങ്ങാടിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കു പരിക്ക്.
ഇന്നലെ രാവിലെ 7 മണിയോടെയാണ് അപകടം. കാര്‍ യാത്രികരായ, കോടഞ്ചേരി കണ്ണോത്ത് മണ്ണാനിയില്‍ മേരി, തോമസ്, ഷാജി, ജോസ്, ബേബി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോസിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓമശ്ശേരി ഭാഗത്ത് നിന്ന് വന്ന കാറില്‍ മുക്കം ഭാഗത്ത് നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി റോഡില്‍ വട്ടം കറങ്ങിയ ശേഷം   എതിര്‍ദിശയിലേക്ക് മാറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്ഥിരം അപകട മേഖലയായ മുത്തേരിയില്‍. കഴിഞ്ഞ ആഴ്ച നടന്ന അപകടത്തില്‍  മലയമ്മ സ്വദേശിയായ പന്ത്രണ്ട്കാരന്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it