Flash News

മുംബൈ സ്‌ഫോടനം: ശിക്ഷാവിധി വാദം ഇന്നുമുതല്‍



മുംബൈ: മുംബൈ സ്‌ഫോടന പരമ്പരയിലെ പ്രതികളുടെ ശിക്ഷാവിധിക്കായുള്ള വാദം ഇന്ന് ആരംഭിക്കും. ആറ് പ്രതികള്‍ക്കും പരമാവധി ശിക്ഷ ലഭിക്കുന്നതിനു വേണ്ടിയായിരിക്കും പ്രോസിക്യൂഷന്‍ ശ്രമിക്കുക. 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിലെ പ്രതികളായ മുസ്തഫ ദോസ, ഫിറോസ് ഖാന്‍, കരീമുല്ല ഖാന്‍, താഹിര്‍ മര്‍ച്ചന്റ് എന്നിവര്‍ക്ക് വധശിക്ഷയ്ക്കുവേണ്ടി ശ്രമിക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥന്‍ ദീപക് സാല്‍വി പറഞ്ഞു. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ ചെലുത്തി എന്ന കുറ്റമാണ് റിയാസ് സിദ്ദീഖിക്കെതിരേ ചുമത്തിയിരിക്കുന്നത്. അതിനാല്‍, ജീവപര്യന്തമാവും ഇയാള്‍ക്ക് ശിക്ഷ വിധിക്കുകയെന്നാണ് കരുതുന്നത്.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആറുപേരെയും കുറ്റക്കാരെന്ന് കോടതി വിധിച്ചത്.
Next Story

RELATED STORIES

Share it