മുംബൈയില്‍ വിമാനം തകര്‍ന്നുവീണ് 5 മരണം

മുഹമ്മദ്  പടന്ന
മുംബൈ: മുംബൈയിലെ ജനവാസമേഖലയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. ഘട്‌കോപ്പര്‍ സര്‍വോദയ് നഗറില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം.
രണ്ടു പൈലറ്റുമാര്‍, രണ്ട് എന്‍ജിനീയര്‍മാര്‍ എന്നിവരെ കൂടാതെ താഴെ നില്‍ക്കുകയായിരുന്ന ഒരാളുമാണ് മരിച്ചത്. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ക്യാപ്റ്റന്‍ പ്രദീപ് രജ്പുത്, ക്യാപ്റ്റന്‍ മരിയ, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ സുരഭി ഗുപ്ത, ജൂനിയര്‍ ടെക്‌നിഷ്യന്‍ മനീഷ് പാണ്ഡെ  എന്നിവരും താഴെ നില്‍ക്കുകയായിരുന്ന ഒരാളുമാണ് മരിച്ചത്. ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെയാണ് ബീച്ച്ക്രാഫ്റ്റ് കിങ് എയര്‍ സി 90 എന്ന വിമാനം ഘട്‌കോപ്പറിലെ ഓള്‍ഡ് മാലിക് എസ്‌റ്റേറ്റില്‍ തകര്‍ന്നുവീണത്. ജുഹുവില്‍ നിന്ന് പരീക്ഷണാര്‍ഥം പറന്നുയര്‍ന്നതാണ് വിമാനം.
12 സീറ്റുള്ള ചാര്‍ട്ടേഡ് വിമാനം ദീപക് കോത്താരിയുടെ യുവൈ ഏവിയേഷന്റെ ഉടമസ്ഥതയിലുള്ളതാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 2014ല്‍ കമ്പനിക്ക് വിറ്റതാണ്. ഇതേ വിമാനം മുമ്പ് അലഹബാദില്‍ അപകടത്തില്‍ പ്പെട്ടിരുന്നു.
സംഭവത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം നടത്തുമെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
Next Story

RELATED STORIES

Share it