മുംബൈയില്‍ ഉദ്യോഗാര്‍ഥികളുടെ റെയില്‍ തടയല്‍ സമരം

മുംബൈ: നിര്‍ത്തിവച്ച നിയമന നടപടികള്‍ പുനരാരംഭിക്കാന്‍ റെയില്‍വേ തയ്യാറാവണമെന്നാവശ്യപ്പെട്ട് മുംബൈയില്‍ ഉദ്യോഗാര്‍ഥികള്‍ ട്രെയിന്‍ തടയല്‍ സമരം നടത്തി. ഇന്നലെ രാവിലെ ഏഴോടെയാണ് സമരം ആരംഭിച്ചത്.
റെയില്‍വേ റിക്രൂട്ട്‌മെന്റ് നടത്തിയിട്ട് നാലു വര്‍ഷമായെന്നും എന്നാല്‍, നിയമനങ്ങള്‍ നടത്തിയിട്ടില്ലെന്നും സമരക്കാര്‍ അറിയിച്ചു. നിയമനം ലഭിക്കാത്തതുമൂലം 10ഓളം ഉദ്യോഗാര്‍ഥികള്‍ ആത്മഹത്യ ചെയ്‌തെന്നും സമരക്കാര്‍ വ്യക്തമാക്കി.
തിരക്കേറിയ സമയത്ത് പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ തടഞ്ഞതോടെ സംഭവത്തില്‍ റെയില്‍വേ അധികൃതര്‍ ഇടപെട്ടു. തുടര്‍ന്ന്, പകല്‍ 11 മണിയോടെ ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു. നിയമനങ്ങള്‍ നടപ്പാക്കുമെന്നു റെയില്‍വേ മന്ത്രി രേഖാമൂലം ഉറപ്പുനല്‍കിയതോടെയാണ് സമരക്കാര്‍ പ്രതിഷേധം പിന്‍വലിച്ചത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 500ഓളം പേര്‍ സമരത്തില്‍ പങ്കാളികളായി.
Next Story

RELATED STORIES

Share it