മുംബൈയില്‍ അവശേഷിക്കുന്നത് 56 ദിവസത്തേക്കുള്ള വെള്ളം

മുംബൈ: നഗരത്തിലെ പ്രധാന ജലാശയങ്ങള്‍ വറ്റിത്തുടങ്ങിയതോടെ മുംബൈ നഗരം കനത്ത വരള്‍ച്ചയിലേക്ക്. ആകെയുള്ള ഏഴു തടാകങ്ങളിലായി ഇനി അവശേഷിക്കുന്നത് 15 ശതമാനം ജലം  മാത്രമാണെന്നാണ് റിപോര്‍ട്ട്. അവശേഷിക്കുന്ന വെള്ളം 56 ദിവസത്തെ ഉപയോഗത്തിനു മാത്രമേ തികയൂ. എന്നാല്‍, ജല ഉപയോഗം നിയന്ത്രിക്കുന്നതിന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രതീക്ഷിച്ച രീതിയില്‍ മഴ ലഭിക്കാത്തതാണ് വരള്‍ച്ച രൂക്ഷമാക്കിയത്.
ഒരു ദിവസം 4200 ദശലക്ഷം ലിറ്റര്‍ വെള്ളമാണു മുംബൈ നഗരത്തിന് ആവശ്യം. ഇതില്‍ 3800 ലിറ്ററാണ് കോര്‍പറേഷന്‍ വിതരണം ചെയ്യുന്നത്. ഞായറാഴ്ച നഗരത്തില്‍ മഴ പെയ്തിരുന്നു. മഴ തുടര്‍ന്നാല്‍ ജലാശയങ്ങളിലെ ജലനിരപ്പ് ഉയരുകയും പ്രതിസന്ധിക്ക് പരിഹാരമാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
Next Story

RELATED STORIES

Share it