മിനി മധു തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍
BY ajay G.A.G18 Jun 2018 11:09 AM GMT
X
ajay G.A.G18 Jun 2018 11:09 AM GMT
തൊടുപുഴ : തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണായി എല്‍.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് ധാരണപ്രകാരം സഫിയ ജബ്ബാര്‍ രാജി വച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫിലെ മിനി മധുവിന് 13, യു ഡി എഫിലെ ജെസ്സി ആന്റണിയ്ക്ക് 14, ബി ജെ പിയിലെ ബിന്ദു പത്മകുമാറിന് 8 വോട്ടുകള്‍ ലഭിച്ചു. രണ്ടാം ഘട്ടത്തില്‍ നടന്ന വോട്ടെടുപ്പില്‍ വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍നായരുടെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് മിനി മധുവിനും ജെസ്സി ആന്റണിക്കും 13 വോട്ടുകള്‍ വീതം ലഭിച്ചു. ബി ജെ പി അംഗങ്ങള്‍ വോട്ടുകള്‍ അസാധുവാക്കി. ഇതേത്തുടര്‍ന്ന് നറുക്കെടുപ്പിലാണ് മിനി മധുവിനെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തത്. നഗരസഭയിലെ 25ാം വാര്‍ഡ് കൗണ്‍സിലറാണ് വീട്ടമ്മയായ മിനി മധു. ഒളമറ്റം കണ്ണുവീട്ടില്‍ കുടുംബാംഗമാണ്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT