wayanad local

മിഠായിയല്ല, പരിസ്ഥിതിക്കായി അവര്‍ മിഠായി കടലാസ് പെറുക്കി

തൃക്കൈപ്പറ്റ: മിഠായി പെറുക്കല്‍ മല്‍സരത്തിന് പുതുമയില്ല, എന്നാല്‍ പ്ലാസ്ടിക് മാലിന്യത്തില്‍ നിന്നും പ്രകൃതിയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ മിഠായി കടലാസ് പെറുക്കലായാലോ. ഉറവ് ബാംബൂ വീല്ലേജിന്റെ നേതൃത്വത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മിഠായി കടലാസ് പെറുക്കല്‍ മത്സരം സംഘടിപ്പിച്ചത്. മഴലക്കാലത്താണ് ഏറ്റവും കൂടുതല്‍ പ്ലാസറ്റിക്ക് മാലിന്യങ്ങള്‍ പുഴകളിലും നദികളിലും കടലുകളിലും ചെന്നത്തുന്നത്. ഇത്തരത്തില്‍ ഒരുവര്‍ഷം— 80ടണ്‍ പ്ലാസറ്റിക്ക് മാലിന്യങ്ങള്‍ സമുദ്രത്തില്‍ എത്തുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 2050ആകുമ്പോഴേക്കും മത്സ്യങ്ങളുടെ എണ്ണത്തേക്കാളധികം പ്ലാസ്റ്റിക്ക്  കടലിലുണ്ടാകുമെന്ന് പറയപ്പെടുന്നു. ഇതിലധികവും നാം അലക്ഷ്യമായി വലിച്ചെറിയുന്ന മിഠായി കടലാസുകളും കുപ്പികളുടേയും പേനകളുടേയും അടപ്പുകളും പ്ലാസറ്റിക് കവറുകളും ബോട്ടിലുമാണ്.  പ്ലാസറ്റിക് കവറുകളും കുപ്പികളും മിഠായി കടലാസുകളും അലക്ഷ്യമായി വലിച്ചെറിയരുതെന്ന സന്ദേശം കുട്ടികളില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് മല്‍സരം സംഘടിപ്പിച്ചത്. രണ്ടു വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് സൂര്യ കിരണ്‍, ബേസില്‍ റെജി എന്നിവരും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ബാറ്റ് മിന്റന്‍ സെറ്റിന് സച്ചിന്‍ ഷിബു അബിഷ ഷിബി, മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ഫുഡ് ബോളിന് അഭിനവ് വിജയന്‍ മുഹമ്മദ് മുസതഫ എന്നിവരും അര്‍ഹരായി. 28,000 മിഠായി കടലാസുകളാണ് കുട്ടികള്‍ പെറുക്കിയത്. മേപ്പാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ എം ഉഷ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ തമ്പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലീഡര്‍ സാനിയ ഔസേപ്പ് വായനാ ദിന സന്ദേശവും ഉറവിലെ എം ബാബുരാജ് പരിസ്ഥിതി സന്ദേശവും നല്‍കി. മിഠായി കടലാസ് പെറുക്കല്‍ മത്സരത്തില്‍ സമ്മാനം നേടിയവര്‍ക്ക് പ്രശസ്ത പക്ഷി നിരീക്ഷകനും ഫോട്ടോ ഗ്രാഫറുമായ എന്‍ വി കൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it