Flash News

മാഹി കണ്ണിപ്പൊയില്‍ ബാബു വധം : ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

മാഹി കണ്ണിപ്പൊയില്‍ ബാബു വധം : ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍
X
[caption id="attachment_371760" align="alignnone" width="560"] കണ്ണിപ്പൊയില്‍ ബാബു[/caption]

കൊച്ചി :  മാഹി പള്ളൂരില്‍ സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാളെക്കൂടി പോലിസ് അറസ്റ്റ് ചെയ്തു.  ചെമ്പ്ര സ്വദേശി സനീഷാണു പിടിയിലായത്. ബിജെപി പ്രവര്‍ത്തകനായ ഇയാള്‍ പിറവത്തു ബേക്കറിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം എട്ടായി. മേയ് ഏഴിനാണു  പള്ളൂരിലെ വീട്ടിലേക്കു പോകുംവഴി അക്രമി സംഘം ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ ന്യൂമാഹിയില്‍ ബിജെപി പ്രവര്‍ത്തകന്‍ ഷമേജും വെട്ടേറ്റു മരിച്ചു.
Next Story

RELATED STORIES

Share it