palakkad local

മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം മനുഷ്യാവകാശ ലംഘനമെന്ന്

പാലക്കാട്:  മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കീഴിലെ ആശുപത്രി മാലിന്യ സംസ്‌കരണ യൂണിറ്റ് ഇമേജിന്റേത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വേള്‍ഡ് എയ്ഡ് ഒര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ്. പുതുശേരി പഞ്ചായത്തിലെ മാന്തുരുന്തിയില്‍ 2004 മുതല്‍ പ്രവര്‍ത്തിക്കുന്ന ഇമേജിന് നിലവില്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനാനുമതി ഇല്ല. 2004 മുതല്‍ 2015  16 വര്‍ഷം വരെ പഞ്ചായത്തില്‍ നിന്ന് പ്രവര്‍ത്തനാനുമതി നേടിയ സ്ഥാപനം അതിന് ശേഷം റിന്യൂ ചെയ്യാന്‍ തയ്യാറായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. കൂടാതെ ഫയര്‍ ആന്‍ഡ് ്ര്രേസഫി ലൈസന്‍സും പ്ലാന്റിനില്ല. സംസ്ഥാനത്തെ വിവിധ ആശുപത്രി, ക്ലിനിക്കുകള്‍, മെഡിക്കല്‍ ലാബുകള്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ മാലിന്യങ്ങള്‍ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് തൊഴിലാളികള്‍ കൈകാര്യം ചെയ്യുന്നു. പ്രതിദിനം ശരാശരി 50 ടണ്‍ മാലിന്യങ്ങള്‍ ഇവിടെ സംസ്‌കരിക്കുന്നുണ്ട്. ഇതിന്റെ രണ്ടിരട്ടി മാലിന്യം കോമ്പൗണ്ടില്‍ കെട്ടിക്കിടക്കുന്നുണ്ട്. 1998 ലെ ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍ പ്രകാരവും 2016 ല്‍ പുതുക്കിയ നിയമപ്രകാരവും ആശുപത്രി മാലിന്യങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ സംസ്‌കരിക്കണം എന്നാണ്. പക്ഷേ, ആകെയുള്ള അഞ്ച് ഇന്‍സിനേറ്ററുകളില്‍ രണ്ടെണ്ണം പ്രവര്‍ത്തനക്ഷമമല്ലെന്ന് പറഞ്ഞാണ് പ്രകൃതിക്കും മനുഷ്യജീവനും അപകടരമായ മാലിന്യങ്ങള്‍ സംസ്‌കരിക്കാതെ കൂട്ടിയിട്ടിരിക്കുന്നത്. ആതേസമയം  250 ഓളം തൊഴിലാളികള്‍ ഉള്ള പ്ലാന്റില്‍ യാതൊരു വിധ സുരക്ഷാ ക്രമീകരണങ്ങളും അധികൃതര്‍ ഒരുക്കിയിട്ടില്ല. മാരക രോഗങ്ങള്‍ പിടിപെടാന്‍ സാദ്ധ്യതയുണ്ടായിട്ടും നിലവാരം കുറഞ്ഞ കൈയുറകള്‍ മാത്രമാണ് മാലിന്യം വേര്‍തിരിക്കുന്നവര്‍ക്ക് നല്‍കിയിട്ടുള്ളത്.മതിയായ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റിന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വഴിവിട്ട ഒത്താശയുള്ളതായും ആരപപണമുണ്ട്. എല്ലാ മാസവും സ്ഥാപനവും പരിസരത്തെ കൃഷിയിടങ്ങളും പരശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാലിക്കുന്നില്ല. നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശത്തെ കര്‍ഷകര്‍ പറയുന്നു. 2014 ഏപ്രിലില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം ആര്‍ നടരാജന്‍ പുറപ്പെടുവിച്ച ഉത്തരവിലെ അവസാന ഭാഗത്താണ് മലിനീകരണം തടായാനും പ്രദേശത്ത് കൃഷി നശിക്കുന്നുണ്ടോ എന്ന് പരശോധിക്കാനും അധികൃതരെ ചുമതലപ്പെടുത്തിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനിയറും പാലക്കാട് ആര്‍ ഡിഒയും സംയുക്തമായി പരശോധന നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.


Next Story

RELATED STORIES

Share it