Pathanamthitta local

മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ അനധികൃത പിരിവ് നടക്കുന്നു: എസ്ഡിപിഐ

പത്തനംതിട്ട: പത്തനംതിട്ട നഗരത്തെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി കരാറെടുത്തിട്ടുള്ള സ്ഥാപനം അമിത ഫീസ് ഈടാക്കുന്നതായി പരാതി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആദിത്യ ഗ്രൂപ്പ് എന്ന സ്ഥാപനമാണ് വീടൊന്നിന് 300 രൂപ വരെ പ്രതിമാസം ഈടാക്കുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ അനധികൃത പിരിവ് നടക്കുന്നതായി എസ്ഡിപിഐയും ആരോപിച്ചു. മാലിന്യ സംസ്‌കരണത്തിന് നഗരസഭയുടെ നേതൃത്വത്തില്‍ ഏകീകൃത ഫീസ് ഘടന നിശ്ചയിക്കണമെന്നും എസ്ഡിപിഐ ടൗണ്‍ ബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലുള്ള 200 രൂപയെന്നത് 250 രൂപയായി വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ രജനി പ്രദീപ് അറിയിച്ചു. അതില്‍ കൂടുതല്‍ തുക നല്‍കേണ്ടതില്ലെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it