thiruvananthapuram local

മാലിന്യ സംസ്‌കരണം തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍



തിരുവനന്തപുരം: ശാസ്ത്രീയമായി മാലിന്യ സംസ്‌കരണം നടത്തുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍  മുന്‍കൈയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്രീയ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രധാന ചട്ടങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ദേശം.കേരളം മാലിന്യ നിക്ഷേപ കേന്ദ്രമാവുകയാണ്. ഇത് വളരെ ഗൗരവമായെടുത്തില്ലെങ്കി ല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും.    പ്രധാന നഗരങ്ങളില്‍  സാനിട്ടറി ലാന്റ്ഫില്‍ സംവിധാന മാരംഭിച്ച് മാലിന്യനിര്‍മാര്‍ജനം ചെയ്യാനാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കുമ്പേള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഉണ്ടെന്ന് ഉറപ്പുവരുത്തണം. മാലിന്യങ്ങള്‍ ജൈവം, അജൈവം, അപകടകാരികളായ ഗാര്‍ഹിക മാലിന്യം എന്നിങ്ങനെ മൂന്നായി തിരിച്ച് സംസ്‌കരിക്കണം.സംസ്ഥാന ഖരമാലിന്യ നയവും മാലിന്യ പരിപാലന രൂപരേഖയും ഒരു വര്‍ഷത്തിനുളളില്‍ സംസ്ഥാന നഗരവികസന സെക്രട്ടറി തയ്യാറാക്കണം. ജില്ലാ കലക്ടര്‍മാര്‍ ഖലമാലിന്യ സംസ്‌കരണ നിര്‍മാര്‍ജന പ്ലാന്റിനുള്ള സ്ഥലം നഗരവികസന വകുപ്പുമായി ചേര്‍ന്ന് കണ്ടെത്തണം. തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യനിര്‍മാര്‍ജന നടപടികള്‍ മൂന്നു മാസത്തിലൊരിക്കല്‍ വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും വേണം. ദ്രവമാലിന്യ മാനേജ്‌മെന്റ്, ഖരമാലിന്യസംസ്‌കരണം, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ്, ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റ,് ഇ-വേസ്റ്റ് മാനേജ്‌മെന്റ്, ഹസാര്‍ഡ്‌സ്  ആന്റ് അദര്‍ വേസ്റ്റ്, കണ്‍സ്ട്രക്ഷന്‍ ആന്റ് ഡിമോളിഷന്‍ വേസ്റ്റ് മാനേജ്‌മെന്റ,് മാലിന്യസംസ്‌കരണത്തില്‍ വിവിധ സ്ഥാപനങ്ങളുടെ ചുമതലകള്‍ എന്നീ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.ചീഫ് സെക്രട്ടറി നളിനി നെറ്റോ, ആസുത്രണകാര്യ വകുപ്പു സെക്രട്ടറി വി എസ് സെന്തില്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി ടി കെ ജോസ്, ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ജലവിഭവ വകുപ്പു സെക്രട്ടറി ടിങ്കു ബിസ്വാള്‍, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. വാസുകി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ സജീവന്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it