kozhikode local

മാലിന്യങ്ങള്‍ നീക്കാന്‍ പഞ്ചായത്ത്് ഇ- ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി

നാദാപുരം: പരിസരവാസികളുടെ ഉപരോധ സമരത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച പാലോഞ്ചാല മലയിലെ നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പഌന്റ് തുറക്കാന്‍ ജില്ലാ കലക്ടരുടെ ഉത്തരവ്. ജില്ലയില്‍ നടപ്പാടാക്കുന്ന സീറോ വേസ്റ്റ് പദ്ധതി അനുസരിച്ച് നാദാപുരം പഞ്ചായത്തില്‍  പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലാന്റിന്റെ ഭൂമി ഉപയോഗപ്പെടുത്താനാണ് ഉത്തരവില്‍ പറയുന്നത്. പദ്ധതി പ്രകാരം എം ആര്‍എഫ്, എംസിഎഫ് എന്നിവ ഭൂമിയില്‍ സ്ഥാപിക്കും.
എന്നാല്‍ നിര്‍ത്തലാക്കിയ മാലിന്യ സംസ്‌കരണ പ്ലാന്റ് പുനസ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സിപിഎം രംഗത്തെത്തി.സിപിഎം പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്നതിനെതിരെ പ്രചാരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. ഇതോടെ പദ്ധതിയുടെ നടത്തിപ്പ് ആശങ്കയിലായി.  ഇതിനു മുമ്പ് ജില്ലാ കലക്ടര്‍ നാദാപുരത്തെത്തി സര്‍വ കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
ഈ യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം തേടുകയും ചെയ്തിരുന്നു. മാലിന്യ സംസ്‌കരണ പ്ലാന്റ് എന്ന ബോര്‍ഡിന് പകരം പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റ് എന്ന് പേര് മാറ്റാനും നിര്‍ദ്ദേശിച്ചിരുന്നു.ഇപ്പോള്‍ പ്ലാന്റിനകത്ത് നാദാപുരത്തെയും കല്ലാച്ചിയിലെയും ടൗണുകളില്‍ നിന്നും നീക്കം ചെയ്ത ടണ്‍ കണക്കിന് മാലിന്യങ്ങള്‍ കൂട്ടിയിട്ടിട്ടുണ്ട്. കലക്ടരുടെ ഉത്തരവ് നടപ്പാക്കുന്നതിനായി ഈ മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ട്. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ഇത് നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല. 2006 ലെ ദുരന്ത നിവാരണ നിയമ പ്രകാരം പദ്ധതി നടപ്പാക്കണമെന്നും പ്ലാന്റിനകത്ത് കൂട്ടിയിട്ടിരിക്കുന്ന ജൈവ അജൈവ മാലിന്യങ്ങള്‍ വരുന്ന ഏപ്രില്‍ 15 നകം നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം ദുരന്ത നിവാരണ നിയമ പ്രകാരം ഗ്രാമ പഞ്ചായത്തിനെതിരെ നടപടി എടുക്കുമെന്നും കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
ഇതോടെ പഞ്ചായത്ത് അധികൃതര്‍ മാലിന്യങ്ങള്‍ പ്ലാന്റിനകത്തു നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ സ്വീകരിച്ചു തുടങ്ങി. അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ തുകയുടെ ടെണ്ടര്‍ ആയതിനാല്‍ ഇ ടെണ്ടര്‍ നല്‍കേണ്ടതുണ്ടെന്നും അടുത്ത ഏപ്രില്‍ അഞ്ചിന് ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം കെ സഫീറ പറഞ്ഞു.
Next Story

RELATED STORIES

Share it