thiruvananthapuram local

മാലിന്യം നഗരത്തില്‍ നിന്ന്; ദുരിതം പേറുന്നത് ഗ്രാമങ്ങള്‍

പാലോട്: സംസ്ഥാനത്ത് ദിനംപ്രതി രൂക്ഷമായി കൊണ്ടിരിക്കുന്ന മാലിന്യപ്രശ്‌നത്തിന് പരിഹാരമെന്ന നിലയിലാണ് മാലിന്യ പ്ലാന്‍് പദ്ധതി സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.
മാലിന്യം സംസ്‌കരിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയാണ് ഖര മാലിന്യ സംസ്‌കരണ വൈദ്യുതി പദ്ധതി. ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന നയമാണ് ഭരണകൂടം ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
രൂക്ഷമായി കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുകയും എന്നാല്‍ ചെലവൊന്നും കൂടാതെ മാലിന്യത്തില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിച്ചു ഗുണഭോക്താക്കള്‍ക്ക് എത്തിക്കുകയും ചെയ്യാം. ഇതിനായി നിര്‍മിക്കുന്ന പ്ലാന്റിന് 350 കോടിയാണ് ചെലവ്. ദിവസേന ഇരുന്നൂറു ടണ്‍ മാലിന്യത്തില്‍ നിന്ന് ഏഴു മെഗാ വോള്‍ട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തു തിരുവനന്തപുരത്ത് പെരിങ്ങമ്മല, കൊല്ലം കുരീപുഴ, പാലക്കാട് കഞ്ചിക്കോട്്, തൃശൂര്‍ ലാലൂര്‍, മലപ്പുറം പാണ്ടിക്കാട്, കണ്ണൂര്‍ ചേലാറ എന്നിവിടങ്ങളിലാണ് പ്ലാന്റ് സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ കോഴിക്കോട് ചെറുവണ്ണൂരില്‍ പ്ലാന്റിനായി സ്ഥലം കണ്ടെത്തിയെങ്കിലും ഇവിടെ പദ്ധതിയില്‍ നിന്ന് അധികൃതര്‍ പിന്മാറിയെന്നാണ് അറിയുന്നത്.
ശേഖരിക്കുന്ന ഖര മാലിന്യം സംസ്‌കരിച്ചു സിന്തറ്റിക് ഗ്യാസ് ഉല്‍പാദിപ്പിക്കുകയും ഇതുപയോഗിച്ചു വെള്ളം ചൂടാക്കി നീരാവിയില്‍കൂടി ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഒരു ടണ്‍ മാലിന്യത്തില്‍ നിന്നു 400 യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സ്വകാര്യ പൊതു പങ്കാളിത്തത്തോടെ ഡിസൈന്‍, ബില്‍റ്റ്, ഫിനാന്‍സ്, ഓപറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍ വ്യവസ്ഥയിലാണ് പദ്ധതിക്കാവശ്യമായ പ്ലാന്റ് നിര്‍മാണം.
ആഗോള ടെന്‍ഡര്‍ വിളിച്ചാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും നേരത്തെ തന്നെ ഒരു കനേഡിയന്‍ കമ്പനിയുമായി ധാരണയില്‍ എത്തിയതായാണ് സൂചന. നഗരത്തില്‍ നിന്നു ശേഖരിക്കുന്ന വിവിധ തരം ഖര മാലിന്യങ്ങള്‍ പദ്ധതി പ്രദേശത്തു എത്തിക്കുമ്പോള്‍ ദുരിതം പേറുന്നത് ഗ്രാമങ്ങളാണ്.
പദ്ധതി പ്രദേശത്തു നിന്നും 35 കിലോമീറ്റര്‍ പരിധിയിലുള്ള മാലിന്യങ്ങള്‍ ശേഖരിച്ചു വാഹനങ്ങളില്‍ നിര്‍ദിഷ്ട പ്ലാന്റില്‍ എത്തിച്ചു സംസ്‌കരിച്ചു വൈദ്യുതി ആക്കാനുള്ള കരാറാണ് നിലവിലുള്ളത്.
എന്നാല്‍ ജില്ലയുടെ ഭൂരിഭാഗം മേഖലകളില്‍ നിന്നും പരമാവധി ഖര മാലിന്യം ശേഖരിച്ചു പ്ലാന്റിലെത്തിച്ചു വൈദ്യുതി ഉല്‍പാദനം കൂട്ടി വില്‍പന നടത്താനാവും പദ്ധതി കരാര്‍ എടുക്കുന്ന കമ്പനി ചെയ്യുന്നത്. മാലിന്യം കൂടുന്നതോടെ നിലവില്‍ കണ്ടെത്തിയ പതിനഞ്ച് ഏക്കര്‍ ഭൂമി പോരാതെ വരുന്ന അവസ്ഥയാവും. ഇത് ഗ്രാമ വാസികളെ തീരാ ദുരിതത്തില്‍ ആക്കുകയും പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തും അഗസ്ത വന താഴ്വരയും മറ്റൊരു മാലിന്യ കേന്ദ്രമായി മാറുകയും ചെയ്യും.

തുടരും $
Next Story

RELATED STORIES

Share it