World

മാലദ്വീപില്‍ നിന്ന് അന്താരാഷ്ട്ര അഭിഭാഷകരെ നാടുകടത്തി

മാലെ: അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന മാലദ്വീപില്‍ നിന്നും അന്താരാഷ്ട്ര അഭിഭാഷകരെ അറസ്റ്റ് ചെയ്ത് നാടുകടത്തി. പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു രണ്ടു ദിവസത്തിനു ശേഷം അന്താരാഷ്ട്ര ഏജന്‍സികള്‍ക്കയച്ച ക്ഷണപ്രകാരം മാലദ്വീപില്‍ എത്തിയ നാല് അഭിഭാഷകരെയാണ് അറസ്റ്റു ചെയ്തതെന്ന്് അഭിഭാഷകരുടെ സംഘടനയായ ലോ ഏഷ്യ അറിയിച്ചു. മാലെ വിമാനത്താവളത്തിലെത്തിയ അഭിഭാഷകരെ പോലിസ് അറസ്റ്റ് ചെയ്ത് തിരിച്ചയക്കുകയായിരുന്നു.
സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിനുള്ള സാധ്യതകള്‍ മാലദ്വീപ് സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്ന്് സംഘടന ആരോപിച്ചു.    രാജ്യത്തെ സ്ഥിതിഗതികള്‍ നേരിട്ടു  വിലയിരുത്താന്‍  പ്രസിഡന്റ് യമീനിന്റെ നിര്‍ദേശപ്രകാരമാണ് ലോ ഏഷ്യ അഭിഭാഷകരെ അയച്ചത്.
അതേസമയം, യമീന്‍ ബന്ധുവായ ദുന്‍യാ മൗമുന്‍  ആരോഗ്യമന്ത്രി പദം രാജി വച്ചതായും റിപോര്‍ട്ടുണ്ട്. യമീനിന്റെ സഹോദരനും മുന്‍ പ്രസിഡന്റുമായ മൗമൂന്‍ അബ്ദുല്‍ ഖയ്യൂമിന്റെ മകളാണ് ദുന്‍യ. ഖയ്യൂമിനെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടന്‍ അറസ്റ്റ് ചെയ്തിരുന്നു.
അതിനു ശേഷം ദുന്‍യാക്കുമേല്‍ രാജി സമ്മര്‍ദം നിലനില്‍ക്കുകയായിരുന്നു. പ്രതിപക്ഷ നേതാക്കാളെ കുറ്റ വിമുക്തരാക്കി സുപ്രിംകേടതി ഉത്തരവിറക്കിയതിനു പിന്നാലെയാണ് മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും. അടിയന്തരാവസ്ഥ സുപ്രീം കോടകി  അംഗീകാരം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it