Second edit

മാര്‍ജാര യുദ്ധം

വീട്ടുപൂച്ചകള്‍ക്ക് പതിനായിരത്തിലേറെ വര്‍ഷം പഴക്കമില്ലെന്ന് ജന്തുശാസ്ത്രജ്ഞന്മാര്‍ പറയുന്നു. വടക്കേ ആഫ്രിക്കയിലാണ് ആദ്യമായി കാണപ്പെടുന്നതത്രേ. പിന്നീട് വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
ഒന്നാം ലോകയുദ്ധകാലത്ത് കിടങ്ങുകളില്‍ പട്ടാളക്കാരെ എലിശല്യത്തില്‍ നിന്ന് മോചിപ്പിച്ചത് പൂച്ചകളായിരുന്നു. എന്നാല്‍, ഇപ്പോള്‍ അമേരിക്കയിലും ആസ്‌ത്രേലിയയിലുമെല്ലാം പൂച്ചകള്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. 2016ല്‍ പുറത്തിറങ്ങിയ കേറ്റ് വാര്‍സ് എന്ന പുസ്തകത്തില്‍, പൂച്ചശല്യം ഒഴിവാക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നു. അഞ്ചു കോടി നാട്ടുപൂച്ചകളോടൊപ്പം പത്തു കോടി  കാട്ടുപൂച്ചകളെയും നിഷ്‌കാസനം ചെയ്യേണ്ടിയിരിക്കുന്നുവെന്നാണ് ഗ്രന്ഥകര്‍ത്താക്കളുടെ വാദം. ഈ മാര്‍ജാരവംശം പക്ഷികള്‍ക്കും ചിലയിനം സസ്തന ജീവികള്‍ക്കും ഭീഷണിയായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. ഇങ്ങനെ പോയാല്‍ അവയില്‍ പല ജനുസ്സുകള്‍ക്കും വംശനാശം വരെ സംഭവിക്കുമെന്നവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
ആസ്‌ത്രേലിയന്‍ ഗവണ്‍മെന്റ് 20 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുകയാണിപ്പോള്‍. അമേരിക്കയിലും പൂച്ചകളുടെ കണക്കെടുത്തുകൊണ്ടിരിക്കുന്നു. അതേസമയം, ഇക്കൂട്ടര്‍ കാര്യങ്ങള്‍ പെരുപ്പിച്ചുപറയുകയാണെന്നും കൊളോണിയലിസ്റ്റുകളോടൊപ്പം വന്ന ഈ നിശ്ശബ്ദ ജീവികളെക്കൊണ്ട് പരിസ്ഥിതിക്ക് ഹാനികരമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും പറയുന്നവരുമുണ്ട്.
Next Story

RELATED STORIES

Share it