ernakulam local

മാര്‍ക്കറ്റിലെ തിരക്കേറിയ റോഡ് അടച്ചു കെട്ടിയത് പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കി

ആലുവ: നഗരത്തിലെ മാര്‍ക്കറ്റിലെ തിരക്കേറിയ റോഡ് അടച്ചു കെട്ടിയത് പ്രതിഷേധത്തിനിടയാക്കി. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് പോലിസ് തന്നെ ഒടുവില്‍ റോഡ് തുറന്നു നല്‍കി.
നഗരത്തിലെ അശാസ്ത്രീയ ഗതാഗത പരിഷ്‌കാര നടപടി മൂലം നാട്ടുകാര്‍ ദുരിതത്തിലായതിന് പിന്നാലെയാണ് വീണ്ടും പോലിസിന്റെ നടപടി. പഴയ മാര്‍ക്കറ്റ് ഭാഗത്ത് നിന്നും ന്യൂ മാര്‍ക്കറ്റിലേക്കുള്ള തിരക്കേറിയ റോഡാണ് ഇന്നലെ ട്രാഫിക് പോലിസ് ഒരു മുന്നറിയിപ്പും കൂടാതെ അടച്ചു കെട്ടിയത്. ഈ റോഡിന് ഇടത്ത് മാറി ഫ്‌ളൈ ഓവറിന് താഴെയുള്ള യൂടേണ്‍ വഴി മാര്‍ക്കറ്റിലേക്ക് വാഹനങ്ങള്‍ കടക്കാവൂ എന്നായിരുന്നു പോലിസിന്റേയും മെട്രോ അധികൃതരുടേയും ആവശ്യം.
എന്നാല്‍ റോഡ് അടച്ചു കെട്ടിയതോടെ ഈ ഭാഗത്ത് ഗതാഗത കുരുക്കായതോടെയാണ് നാട്ടുകാരും വ്യാപാരികളും പ്രതിഷേധവുമായി രംഗത്തിറങ്ങി. സമരത്തെത്തുടര്‍ന്ന് പോലിസ് തന്നെ റോഡ് അടച്ചു കെട്ടിയത് ഒഴിവാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it