Flash News

മായം കൂടുതലും ഇറക്കുമതി ചെയ്യുന്ന വയില്‍ഭക്ഷ്യപദാര്‍ഥങ്ങളില്‍ നിരോധിച്ച വസ്തുക്കള്‍

കെ എ സലിം
ന്യൂഡല്‍ഹി: രാജ്യത്തു വിപണിയിലുള്ള ഭക്ഷ്യവിഭവങ്ങളില്‍ വന്‍തോതില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന നിരോധിക്കപ്പെട്ട ജനിതകമാറ്റം വരുത്തിയ വസ്തുക്കളുണ്ടെന്ന് കണ്ടെത്തല്‍. സുനിത നാരായണന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പരിശോധന നടക്കുന്നത്.
ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന വസ്തുക്കളില്‍ പരിശോധന നടത്തിയതില്‍ 32 ശതമാനവും ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളില്‍ പരിശോധന നടത്തിയതില്‍ 80 ശതമാനവും ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കളാണെന്നു കണ്ടെത്തി. ഇത്തരത്തിലുള്ള വസ്തുക്കളുടെ ഇറക്കുമതിയും വില്‍പനയും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഈ ഭക്ഷ്യവസ്തുക്കളുടെ രാജ്യെത്ത ഇറക്കുമതിയും വില്‍പനയും. കേരളത്തിലും വ്യാപകമായി വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളാണിത്.
ജനിതകമാറ്റം വരുത്തിയ വസ്തുക്കളുള്ള ഭക്ഷ്യവസ്തുക്കള്‍ വിഷത്തിനു തുല്യമാണ്. അതോടൊപ്പം അലര്‍ജി, പോഷക സംബന്ധമായ പ്രശ്‌നങ്ങള്‍, മുന്‍കൂട്ടി കാണാനാവാത്ത മറ്റു രോഗങ്ങള്‍ തുടങ്ങിയവയുണ്ടാക്കും. ഡല്‍ഹി-എന്‍സിആര്‍, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലെ വിപണിയില്‍ നിന്നു വാങ്ങിയ 65 ഉല്‍പന്നങ്ങളുടെ സാംപിളുകളിലാണു പരിശോധന നടത്തിയത്. ഇറക്കുമതി ചെയ്ത 35 ഉല്‍പന്ന—ങ്ങളും ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന 30 വിഭവങ്ങളും പരിശോധിച്ചു. നിരോധിത വസ്തുക്കള്‍ കണ്ടെത്തിയതില്‍ ശിശുക്കള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളുമുണ്ട്. ഇറക്കുമതി ചെയ്തതില്‍ യുഎസ്, കാനഡ, നെതര്‍ലന്‍ഡ്—സ്, തായ്‌ലന്‍ഡ്, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളുടെ ഉല്‍പന്നങ്ങളിലാണ് പ്രധാനമായും നിരോധിത വസ്തുക്കളുള്ളത്.
ലോകത്ത് അറിയപ്പെടുന്ന ജനിതകമാറ്റം വരുത്തിയ വസ്തുക്കളായ സോയ, പരുത്തിക്കുരു, കടുക് തുടങ്ങിയവ കൊണ്ടുണ്ടാക്കിയതോ, അതിന്റെ അംശമുള്ളതോ ആണ് ഈ ഭക്ഷ്യവസ്തുക്കളില്‍ ഭൂരിഭാഗവും.
കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നവയാണിത്. സര്‍ക്കാര്‍ ഇത്തരത്തിലുള്ള വസ്തുക്കളുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ടെങ്കിലും എങ്ങനെയാണ് ഇത്തരം വസ്തുക്കള്‍ രാജ്യത്തെത്തിയതെന്ന് മനസ്സിലാവുന്നില്ലെന്നു പരിശോധനാ ഫലം പുറത്തുവിട്ടു സംസാരിക്കവേ സുനിതാ നാരായണ്‍ പറഞ്ഞു. പരിശോധിച്ചതില്‍ 56 ശതമാനം ഓയില്‍ സാംപിളുകളിലും 25 ശതമാനം പാക്ക് ചെയ്ത ഭക്ഷ്യസാംപിളുകളിലും 25 ശതമാനം ശിശുക്കള്‍ക്കുള്ള ഭക്ഷ്യ സാംപിളുകളിലും ജനിതകമാറ്റം വരുത്തിയ വസ്തുക്കളുള്ളതാണെന്നു കണ്ടെത്തി.
രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന പരുത്തിക്കുരു എണ്ണയുടെ അഞ്ചു സാംപികള്‍ പരിശോധിച്ചപ്പോള്‍ അതിലെല്ലാം ജനിതകമാറ്റം വരുത്തിയ വസ്തുക്കള്‍ അടങ്ങിയതായിരുന്നു. അതോടൊപ്പം സംസ്‌കരിക്കാത്ത ഭക്ഷ്യവസ്തുക്കളില്‍ നടത്തിയ പരിശോധനയിലും എല്ലാം ഇത്തരത്തിലുള്ള മായമുള്ളതാണെന്നു കണ്ടെത്തി.
അഞ്ചു ശതമാനത്തില്‍ കൂടുതല്‍ ജനിതകമാറ്റം വരുത്തിയ വസ്തുക്കളുണ്ടെങ്കില്‍ ഇക്കാര്യം പാക്കറ്റില്‍ അറിയിക്കണമെന്നാണു രാജ്യത്തെ ചട്ടം. ബ്രസീലിലും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലും ആസ്‌ത്രേ—ലിയയിലും ഇത് ഒരു ശതമാനമാണ്.
Next Story

RELATED STORIES

Share it