palakkad local

മാന്‍പാര്‍ക്ക് പൂട്ടിയിട്ട് മൂന്നുവര്‍ഷം: തുറക്കാന്‍ നടപടിയില്ല

വാളയാര്‍: സംസ്ഥാനാതിര്‍ത്തിയായ വാളയാറിലെ മാന്‍പാര്‍ക്ക് പൂട്ടിയിട്ട് 3 വര്‍ഷം കഴിഞ്ഞിട്ടും തുറക്കാന്‍ നടപടിയില്ല. കേന്ദ്ര സൂം അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ കേന്ദ്ര ഇടപെടലിനെത്തുടര്‍ന്നാണ് ദിനംപ്രതി നിരവധി സന്ദര്‍ശകരെത്തിയിരുന്ന മാന്‍പാര്‍ക്ക് പൂട്ടിയത്. നേരത്തേ ഏകദേശം 100 മാനുകളോളം ഉണ്ടായിരുന്ന ഇവിടെയിപ്പോള്‍ 13 ഓളം മാനുകള്‍ മാത്രമാണുള്ളത്.
മാത്രമല്ല വിനോദസഞ്ചാരികളായെത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള ഷെഡുകള്‍ പലതും നാശത്തിന്റെ വക്കിലാണ്. സന്ദര്‍ശകര്‍ക്ക് പാര്‍ക്കിനകത്തേക്ക് പ്രവേശനം നിഷേധിച്ചതോടെ ആരും തിരിഞ്ഞുനോക്കാത്ത സ്ഥിതിയായിരിക്കയാണ്. കോയമ്പത്തൂര്‍ ദേശീയപാതയില്‍ വാളയാര്‍ ചന്ദ്രാപുരത്തിനു സമീപമാണ് 120 ഏക്കറിലുള്ള വാളയാര്‍ മാന്‍പാര്‍ക്ക്. 1993 ജൂണ്‍ 26 ന് ശിലാസ്ഥാപനം നടത്തിയ വാളയാര്‍ മാന്‍പാര്‍ക്ക് ഉദ്ഘാടനം കഴിഞ്ഞ് സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുത്തത് 1997 മെയ് 12 നായിരുന്നു. തുടക്കത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് മാന്‍പാര്‍ക്കില്‍ ഉണ്ടായിരുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇതകജില്ലകളില്‍ നിന്നും  മാന്‍പാര്‍ക്ക് കാണുന്നതിനായി സന്ദര്‍ശകരെത്തിയിരുന്നപ്പോള്‍ വനംവകുപ്പിന് ഒരു വരുമാനമാര്‍ഗവും കൂടിയായിരുന്നു. എന്നാല്‍ പാര്‍ക്ക് പൂട്ടിയതും സന്ദര്‍ശകര്‍ വരാതായതുമായപ്പോള്‍ പ്രദേശം വിജനമായ സ്ഥിതിയിലായി.
Next Story

RELATED STORIES

Share it