Alappuzha local

മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ലക്ഷംവീട് കോളനികള്‍ വിറ്റഴിക്കുന്നു

ഹരിപ്പാട്: കേരളത്തിലെ അങ്ങോളം മിങ്ങോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരേയും,വീടില്ലാത്തവരേയും സംരക്ഷിക്കുകയെന്നലക്ഷ്യത്തോടെ സി അച്ചുതമേനോന്‍ മുഖ്യമന്ത്രി യും,എം എന്‍ ഗോവിന്ദന്‍ നായര്‍ വകുപ്പു മന്ത്രിയുമായിരിക്കെ നടപ്പാക്കിയ പാര്‍പ്പിട പദ്ധതിയാണ് ലക്ഷം വീട് കോളനി.വീട് ഓടുമേഞ്ഞ് വീടിനോടൊപ്പം കക്കൂസും നിര്‍മിച്ചുകൊടുക്കുന്നപദ്ധതിയാണിത്.
ഉദ്യോഗസ്ഥരുടെ തെറ്റായ ആസൂത്രണവും, നിര്‍വഹണത്തിലെ  പാളിച്ചയും കാരണം പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപവും നിലനിന്നിരുന്നു.പിന്നീട് വന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പലതരത്തിലുള്ള ഭവനപദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്.കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ തുകയും നല്‍കി ഭവന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
അതുപോലെസംസ്ഥാനസര്‍ക്കാരിന്റെ വിഹിതത്തോടെയും, ത്രിതല പഞ്ചാത്തുകളുടെ സഹകരണത്തോടെയും നടത്തിവരുന്ന പദ്ധതികളുമുണ്ട്.  ഗുണഭോക്താക്കളുടെ വിഹിതത്തോടെയും പദ്ധതികള്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ ഭൂരഹിതര്‍ക്കും, ഭവനരഹിതര്‍ക്കും,ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും,നിലവിലുള്ള  പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുകയെന്നതാണ് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതി  (ലൈഫ്)സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്ന മാനദണ്ഡത്തിലാണ് ഇതുപോലുള്ള സര്‍ക്കാരിന്റെ ആനുകൂലിപറ്റുന്നവര്‍ സാമ്പത്തിക ഭദ്രതയുണ്ടാകുമ്പോള്‍ സൗജന്യമായി ലഭിച്ച ഭൂമി സര്‍ക്കാരിനു തന്നെ തിരികെ നല്‍കണമെന്ന നിയമം കാറ്റില്‍ പറത്തി ലക്ഷകണക്കിന് രൂപയ്ക്ക് മറിച്ച് വില്‍പന നടത്തിയിട്ടും ബന്ധപ്പെട്ടവര്‍ നടപടിയെടുക്കാന്‍ മുന്നോട്ടുവരുന്നില്ല. ഇന്നും ഒരുകൂരയ്ക്കുവേണ്ടി പരക്കംപായുന്ന ആയിരക്കണക്കിന് ആളുകളുള്ളപ്പോഴാണ് സൗജന്യമായി ഭൂമിയും,വീടും മറ്റ് ആനുകൂല്യങ്ങളുംലഭിച്ചവര്‍ യാതൊരു മടിയും കൂടാതെ പുതിയമേച്ചിന്‍പുറം തേടിപോകുന്നത്.
സര്‍ക്കാരില്‍നിന്നും ലഭിച്ച ആനുകൂല്യങ്ങള്‍ സാമ്പത്തികഭദ്രതയുണ്ടാകുന്ന അവസരത്തില്‍ സര്‍ക്കാരിന് തന്നെ തിരിച്ചു നല്‍കുന്നതിനുള്ള നിയമനിര്‍മാണം സര്‍ക്കാര്‍തന്നെ ഉണ്ടാക്കുന്നതിനും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ എടുക്കുകയും ചെയ്താല്‍ വീടില്ലാത്തവര്‍ക്ക് വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനും അതുവഴി സര്‍ക്കാരിന് സാമ്പത്തികപ്രതിസന്ധിയില്‍ നിന്ന്  കരകയറാനും കഴിയും.
Next Story

RELATED STORIES

Share it