kozhikode local

മാധ്യമ പ്രവര്‍ത്തനം മൂല്യാധിഷ്ഠിതമാവണമെന്ന്‌



നാദാപുരം: മാധ്യമ പ്രവര്‍ത്തനം മൂല്യാധിഷ്ഠിതമാകണമെന്നും സമൂഹത്തിലെ തിന്മകളെ പുറത്തു കൊണ്ടുവരാന്‍ പത്ര പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും കാലിക്കറ്റ് പ്രസ്—ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍. നാദാപുരം പ്രസ്—ക്ലബ് കല്ലാച്ചി ഓറാ ക്രാഫ്റ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലയിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നായി തിരഞ്ഞെടുക്കപെട്ട വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പരിപാടി പുതിയ അനുഭവമായി. നാദാപുരം പ്രസ്‌ക്ലബ് പ്രസിഡന്റ് എം കെ അഷ്—റഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം കെ സഫീറ അതിഥിയായിരുന്നു. സെക്രട്ടറി വത്സരാജ് മണലാട്ട് സ്വാഗതം പറഞ്ഞു. മാധ്യമ പ്രവര്‍ത്തനത്തിന്റെ ബാലപാഠം എന്ന വിഷയത്തില്‍ ജേര്‍ണലിസം അസിസ്റ്റന്റ് പ്രൊഫസര്‍ ശരണ്യാ രാജന്‍ പ്രതിനിധികളുമായി സംവദിച്ചു.   ആസ്വാദനം സെഷനില്‍ ഗായകനും സംഗീത സംവിധായകനുമായ നവാസ് പാലേരി സംഗീത വിരുന്നൊരുക്കി.  തുടര്‍ന്ന് പ്രാദേശിക പത്ര പ്രവര്‍ത്തന രംഗത്തെ അനുഭവങ്ങള്‍ ഇ സിദ്ദീഖ് പങ്കു വെച്ചു. സി രാഗേഷ്, ശിവദാസ് കല്ലാച്ചി, സജീവന്‍ വളയം എന്നിവര്‍ സംസാരിച്ചു. സജിത്ത് വളയം പ്രസ്—ക്ലബ് അംഗങ്ങളെ പരിചയപ്പെടുത്തി. വൈകീട്ട് നടന്ന സമാപന ചടങ്ങ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രതിനിധികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപാരി നേതാവ് അബ്ബാസ് കണെക്കല്‍ വിതരണം ചെയ്തു.
Next Story

RELATED STORIES

Share it