മാധ്യമ പ്രവര്‍ത്തകനെയും നാലരവയസ്സുള്ള മകനെയും ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചു
BY kasim kzm20 March 2018 4:14 AM GMT
kasim kzm20 March 2018 4:14 AM GMT
വാടാനപ്പള്ളി: മാധ്യമ പ്രവര്‍ത്തകനേയും നാലരവയസ്സുള്ള മകനേയും ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. സുപ്രഭാതം ദിനപത്രത്തിന്റെ വാടാനപ്പള്ളി, തൃപ്രയാര്‍ മേഖലാ റിവോര്ട്ടറും ഹ്യൂമണ്‍ റൈറ്റ് പ്രൊട്ടക്ഷന്‍ മിഷന് ചാവക്കാട് താലൂക്ക് ഭാരവാഹിയുമായ മൊളുബസാറില്‍ സ്വദേശി അബലത്ത് വീട്ടില്‍ മുഹമ്മദ് സാബിര്‍ (33), മകന് നാലര വയസ്സുള്ള ഇബ്രാഹിം എന്നിവര്‍ക്കാണ് മര്‍ദ്ദമേറ്റത്.
ഇന്നലെ ഉച്ചയോടെ സ്കൂളില്‍നിന്നും ക്ലാസ് കഴിഞ്ഞ് മകനെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരുന്നതിനിടയില് വീടിനു സമീപത്തുവെച്ച് എതിരെ വന്ന ടാറ്റാാ സുമോ കാറിന് സൈഡ് കൊടുത്തില്ല എന്നു പറഞ്ഞ് വാഹനം ഓടിച്ചിരുന്ന യുവാവ് ബൈക്ക് തടഞ്ഞ് നിര്‍ത്തി പ്രകോപനമില്ലാതെ സാബിറിനേയും മകനേയും ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന തൃത്തല്ലൂര്‍ വെസ്റ്റ് വലിയലത്ത് വീട്ടില്‍ കുഞ്ഞിമുഹമ്മദ് മകന് ഷഹീന് (38) നെതിരെ വാടാനപ്പള്ളി പോലിസില്‍ പരാതി നല്കി. ആക്രമണത്തില്‍ പരിക്കേറ്റ സാബിറും മകനും തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT