malappuram local

മാധ്യമപ്രവര്‍ത്തകരെ പോലിസ് അപമാനിച്ച സംഭവം; തെളിവെടുപ്പ് നടത്തി

തിരൂരങ്ങാടി:  തിരൂരങ്ങാടി പോലിസ് സ്‌റ്റേഷനില്‍ മാധ്യമ പ്രവര്‍ത്തകരെ  അപമാനിച്ച സംഭവത്തില്‍ സംസ്ഥാന പൊലീസ് കംപ്ലൈന്റ് അതോറിറ്റി തെളിവെടുപ്പ് നടത്തി. മലപ്പുറം ഗസ്റ്റ് ഹൗസില്‍ കാലത്ത് 11 മണിക്ക്  പോലിസ് കംപ്ലൈന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി കെ മോഹനന്‍ നടത്തിയ സിറ്റിങ്ങില്‍ തിരൂരങ്ങാടി പ്രസ് ക്ലബ് പ്രസിഡന്റ് ഇഖ്ബാല്‍ പാലത്തിങ്ങല്‍, സെക്രട്ടറി യു എ റസാഖ് എന്നിവരില്‍ നിന്നും വിവരങ്ങള്‍ കേട്ടത്.കഴിഞ്ഞ  ജനുവരി 19ന് തിരൂരങ്ങാടി പോലിസ് സ്‌റ്റേഷനില്‍ വെച്ചാണ് സ്‌റ്റേഷന്‍ ചാര്‍ജുള്ള സിഐ മാധ്യമ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയത്. വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിനിടയാക്കിയെന്ന കേസില്‍ അറസ്റ്റിലായ മൂന്നിയൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് മെമ്പര്‍ ചോനാരി മുസ്തഫയുള്‍പ്പെടെയുള്ള പ്രതികളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച  മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ താലൂക്കാശുപത്രി വളപ്പില്‍വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും  പ്രതിയുടെ സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കയറിയിരുന്നു. വിഷയത്തില്‍ പരാതി  അറിയിക്കാനെത്തിയ   തിരൂരങ്ങാടി പ്രസ് ക്ലബ്ബ് അംഗങ്ങളോടാണ് സിഐ മോശമായി പെരുമാറിയത്. വിഷയത്തിന്റെ ഗൗരവം തെളിവെടുപ്പില്‍ ബോധ്യപ്പെടുത്തി.
Next Story

RELATED STORIES

Share it