World

മാധ്യമപ്രവര്‍ത്തകരെ ചതിയിലൂടെ പിടികൂടിയെന്നു വെളിപ്പെടുത്തല്‍: പോലിസ് ഉദ്യോഗസ്ഥനെ ജയിലിലടച്ചു

യംഗൂണ്‍: മ്യാന്‍മറില്‍ റോയിറ്റേഴ്‌സ് റിപോര്‍ട്ടര്‍മാരെ അറസ്റ്റ് ചെയ്തത് ചതിയിലൂടെയാണെന്നു കോടതിയില്‍ വെളിപ്പെടുത്തിയ പോലിസ് ഉദ്യോഗസ്ഥന്‍ മോ യാന്‍ നൈങിനെ ജയിലിലടച്ചു. കോടതിയില്‍ സഹപ്രവര്‍ത്തകര്‍ക്കെതിരേ മൊഴി നല്‍കിയ നൈങിനെതിരേ അച്ചടക്കനിയമം ലംഘിച്ചതിന്റെ പേരില്‍ ജയിലിലടച്ചതായി അധികൃതര്‍ അറിയിച്ചു.
പോലിസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അനുവാദമില്ലാതെ പുറത്തുവിട്ടതിനാലാണ് നൈങിനെ ശിക്ഷിച്ചതെന്നും പോലിസ് കേണല്‍ മോ തു സോ വ്യക്തമാക്കി. നൈങ് വര്‍ഷങ്ങളോളം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നു പോലിസ് തന്നെ അറിയിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരെ കെണിയില്‍പ്പെടുത്താന്‍ പോലിസ് മേധാവി ഉത്തരവിെട്ടന്നായിരുന്നു മോ യാന്‍ നൈങ് സാക്ഷിമൊഴിയില്‍ വ്യക്തമാക്കിയിരുന്നത്. രഹസ്യ രേഖകള്‍ നല്‍കാമെന്നു പറഞ്ഞു വഞ്ചിച്ച് മാധ്യമപ്രവര്‍ത്തകരെ ഒരു ഭക്ഷണശാലയിലെത്തിച്ച ശേഷമായിരുന്നു കെണിയില്‍പ്പെടുത്തിയതെന്നും അദ്ദേഹം മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 12നാണ് റോയിറ്റേഴ്‌സ് റിപോര്‍ട്ടര്‍മാരായ വാ ലോന്‍, ക്യോ സോ ഓ എന്നിവര്‍ മ്യാന്‍മറില്‍ അറസ്റ്റിലായത്.
Next Story

RELATED STORIES

Share it