മാധ്യമങ്ങള്‍ക്കെതിരേ അപകീര്‍ത്തി കേസുമായി നജീബ് അഹ്മദി ന്റെ മാതാവ്‌

ന്യൂഡല്‍ഹി: എബിവിപി പ്രവര്‍ത്തകരില്‍നിന്ന് മര്‍ദനമേറ്റതിന് ശേഷം കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹ്മദിന്റെ മാതാവ് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരേ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു.
നജീബ് അഹ്മദിന് ഐഎസ് ബന്ധമുണ്ടെന്ന് വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്ത മാധ്യമങ്ങള്‍ക്കെതിരേ ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ്‌വര്‍ക്ക് -എച്ച്ആര്‍എല്‍എന്‍ - മുഖേന ഡല്‍ഹി ഹൈക്കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. സംഘപരിവാര അനുകൂല പത്രമായ ടൈംസ് ഓഫ് ഇന്ത്യ, ടൈംസ് ഗ്രൂപ്പിന്റെ തന്നെ ചാനലായ ടൈംസ് നൗ, ഇന്ത്യ ടുഡെ ഗ്രൂപ്പിന്റെ ദില്ലി ആജ്തക്, ടൈംസ് ഓഫ് ഇന്ത്യയുടെയും ഇന്ത്യ ടുഡെ ഗ്രൂപ്പിന്റെയും റിപോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്കെതിരേ 2.2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. കൂടാതെ, തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന ഏതെങ്കിലും തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും സ്ഥിരം നിരോധനം ഏര്‍പ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
2016 ഒക്ടോബര്‍ 15ന് നജീബ് അഹ്മദിനെ കാണാതാവുന്നതിന്റെ തലേദിവസം രാത്രി നജീബ്, ഐഎസ് നേതാവിന്റെ വീഡിയോ പ്രസംഗം കേട്ടിരുന്നുവെന്ന് ഡല്‍ഹി പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ മാര്‍ച്ചില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഐഎസില്‍ ചേരാനുള്ള വഴികള്‍ നജീബ് ഇന്റര്‍ നെറ്റില്‍ പരതിയിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തിരുന്ന കാര്യവും നജീബിന്റെ മാതാവ് ഫാത്തിമ, അഭിഭാഷകരായ നബില ഹസന്‍, അനസ് തന്‍വീര്‍, റുദ്രോ ചാറ്റര്‍ജി എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Next Story

RELATED STORIES

Share it