Alappuzha local

മാതൃകായോഗ്യരായ മാതാപിതാക്കള്‍ക്കേ സന്താനങ്ങളെ നേര്‍മാര്‍ഗത്തില്‍ നയിക്കാന്‍ കഴിയൂ: ഹാഫിസ് അര്‍ഷദ് ബാഖവി

ആലപ്പുഴ: സന്താനങ്ങള്‍ നേര്‍മാര്‍ഗത്തില്‍ സഞ്ചരിക്കണമെങ്കില്‍ മാതാപിതാക്കള്‍ മാതൃകായോഗ്യമായ ജീവിതം നയിക്കണമെന്ന് വടക്കേ മഹല്‍ മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് മുഹമ്മദ് അര്‍ഷദ് ബാഖവി അല്‍ഫലാഹി പറഞ്ഞു. ഗര്‍ഭാവസ്ഥയില്‍ തന്നെ ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തിന് തുടക്കമാകുമെന്നും ഈ സമയം മാതാവിന്റെ പെരുമാറ്റവും സ്വഭാവവും ഗര്‍ഭഥ ശിശുവില്‍ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ദറസ് മസ്ജിദ് മഹല്‍ എസ്എബിടിഎം മദ്‌റസയില്‍ മുഅല്ലിം ദിനാചരണത്തോടനുബന്ധിച്ച് നടന്ന പാരന്റിങ് പ്രോഗ്രാമില്‍ വിഷയാവതരണം നടത്തുകയായിരുന്നു അര്‍ഷദ് ബാഖവി. മഹല്‍ പ്രസിഡന്റ് അഡ്വ. എസ് ഗുല്‍സാര്‍ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് ഹക്കീം മുഹമ്മദ് രാജ അധ്യക്ഷത വഹിച്ചു. അധ്യാപകരായ എ എം സുധീര്‍ മുസ്്‌ല്യാര്‍, എഎംഎം ശാഫി റഹ്്മത്തുല്ല, അസ്്‌ലം മുസ്്‌ല്യാര്‍, മുഹമ്മദ് റാഫി മുസ്്‌ല്യാര്‍ സംസാരിച്ചു. പ്രാര്‍ഥനാ സദസ്, അനുസ്മരണം, ഹദീസ് പ്രദര്‍ശനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it